അടല്‍ പെന്‍ഷന്‍ യോജനയുടെ പ്രായപരിധി ഉയര്‍ത്തണമെന്ന് ശുപാര്‍ശ

അടല്‍ പെന്‍ഷന്‍ യോജനയുടെ പ്രായപരിധി ഉയര്‍ത്തണമെന്ന് ശുപാര്‍ശ

2015 മേയ് 9നാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി: അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 50 ആയി വര്‍ധിപ്പിക്കണമെന്നതുള്‍പ്പടെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ( പിഎഫ്ആര്‍ഡിഎ) മുന്നോട്ടുവെച്ച ശുപാര്‍ശകളില്‍ ധനകാര്യ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്ന് സൂചന. നിലവില്‍ 40 വയസാണ് ഉയര്‍ന്ന പ്രായപരിധി അടല്‍ പെന്‍ഷന്‍ യോജന കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് കൂടുതല്‍ നടപടികള്‍ എടുക്കണമെന്ന് പിഎഫ്ആര്‍ഡിഎ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പദ്ധതിക്ക് കീഴിലുള്ള ചുരുങ്ങിയ പെന്‍ഷന്‍ പരിധി മാസത്തില്‍ 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നതാണ് മറ്റൈാരു പ്രധാന ആവശ്യം.

മികച്ച വരുമാനം സാധ്യമാക്കുന്ന നിരവധി നിക്ഷേപങ്ങളെ കുറിച്ച് പിഎഫ്ആര്‍ഡിഎ ചിന്തിക്കുകയാണെന്ന് ധനകാര്യ സെക്രട്ടറി രാജിവ് കുമാര്‍ പറഞ്ഞു. ഇവയെല്ലാം മികച്ച നിര്‍ദേശങ്ങളാണെന്നും ശ്രദ്ധാപൂര്‍വം പരിഗണിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അടല്‍ പെന്‍ഷന്‍ യോജനയെ പ്രോല്‍സാഹിപ്പിക്കുന്നതിന് മികച്ച നവീനാശയങ്ങള്‍ ബാങ്കുകള്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയുടെ നടപ്പാക്കലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ബാങ്കുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനായി പിഎഫ്ആര്‍ഡിഎ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുദ്ര വായ്പ നേടിയവര്‍, സ്വയം സഹായ സംഘങ്ങള്‍, ആംഗന്‍വാടി ജീവനക്കാര്‍ എന്നിവയില്‍ നിന്നെല്ലാം അടല്‍ പെന്‍ഷന്‍ പദ്ധതിക്കായി ഉപഭോക്താക്കളെ കണ്ടെത്താന്‍ ബാങ്കുകള്‍ക്ക് സാധിക്കും. മുദ്ര പദ്ധതിയുടെ ഗുണഭോക്താക്കളായ 20 ശതമാനം പേരെങ്കിലും 18-40 പ്രായപരിധിയില്‍ ഉള്ളവരാണെങ്കില്‍ അടല്‍ പദ്ധതിക്ക് ലക്ഷ്യം നേടാനാകുമെന്ന് രാജിവ് കുമാര്‍ ചൂണ്ടിക്കാണിച്ചു.

2015 മേയ് 9നാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന അവതരിപ്പിച്ചത്. രാജ്യത്തെ തൊഴില്‍ മേഖലയില്‍ 85 ശതമാനത്തോളം വരുന്ന അസംഘടിത തൊഴിലാളികളുടെ പെന്‍ഷന്‍ പരിരക്ഷയ്ക്കായിട്ടാണ് പദ്ധതി.

Comments

comments

Categories: FK News

Related Articles