ഡെലിവറി റോബോട്ടുമായി ആമസോണ്‍

ഡെലിവറി റോബോട്ടുമായി ആമസോണ്‍

സിയാറ്റില്‍: കൂളറിന്റെ വലുപ്പമുള്ള ഡെലിവറി റോബോട്ടിനെ ആമസോണ്‍ പുറത്തിറക്കി. ബുധനാഴ്ച അമേരിക്കയിലെ സിയാറ്റിലില്‍ നിരവധി സ്ഥലങ്ങളില്‍ ഡെലിവറി നടത്തി. സ്‌കൗട്ട് എന്നു പേരുള്ള റോബോട്ട് ചക്രത്തിന്റെ സഹായത്തോടെയാണു ചലിക്കുന്നത്. സ്‌കൗട്ടിലൂടെ സ്വമേധയാ ഡെലിവറി ചെയ്യുന്ന റോബോട്ടുകളുടെ വിപണിയിലേക്ക് എത്തിയിരിക്കുകയാണ് ആമസോണ്‍. മനുഷ്യ ഡ്രൈവറില്ലാതെ ഭക്ഷണങ്ങളും മറ്റു സാധനങ്ങളുമെത്തിക്കാന്‍ പ്രാപ്തിയുള്ളതാണ് ഇത്തരം റോബോട്ടുകള്‍. പകല്‍ വെളിച്ചത്തില്‍ മാത്രമായിരിക്കും സ്‌കൗട്ട് റോബോട്ടുകള്‍ പ്രവര്‍ത്തിക്കുക. ഓട്ടോമാറ്റിക്കായി ചലിക്കുമെങ്കിലും ആമസോണ്‍ ജീവനക്കാരുടെ അകമ്പടി സേവിച്ചു കൊണ്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുകയെന്നു കമ്പനി അറിയിച്ചു. ചൈനയിലെ റീട്ടെയ്ല്‍ ഭീമനായ JD.com ഡെലിവറി റോബോട്ടുകളെ ഉപയോഗിക്കുന്നവരാണ്.

Comments

comments

Categories: FK News