ഭാവിയിലെ തൊഴിലുകള്‍ മനുഷ്യകേന്ദ്രീകൃതമാകണം: ഐഎല്‍ഒ

ഭാവിയിലെ തൊഴിലുകള്‍ മനുഷ്യകേന്ദ്രീകൃതമാകണം: ഐഎല്‍ഒ

ജനീവ: ഭാവിയിലെ തൊഴിലുകള്‍ മനുഷ്യകേന്ദ്രീകൃതമാകണമെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ (ഐഎല്‍ഒ) ആഹ്വാനം. സാങ്കേതിക സാമ്പത്തികതലത്തിലെ മാറ്റങ്ങളുടെ സ്വാധീനത്താല്‍ അതിവേഗത്തില്‍ പരിവര്‍ത്തനത്തിന് വിധേയമായികൊണ്ടിരിക്കുന്ന തൊഴില്‍ മേഖലയെക്കുറിച്ച് പഠിക്കാന്‍ ഐഎല്‍ഒ നിയമിച്ച ആഗോള കമ്മീഷന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കര്‍മ പദ്ധതിക്ക് അനുബന്ധമായാണ് സംഘടനയുടെ ആഹ്വാനം. തൊഴില്‍ തലത്തിനും കരാറുകള്‍ക്കുമപ്പുറത്ത് തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് സഹായകമായ ഒരു ‘സാര്‍വത്രിക തൊഴിലുറപ്പ് പദ്ധതി’ യാഥാര്‍ത്ഥ്യമാക്കണമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകളുടെ ഉപയോഗത്തില്‍ അന്തിമ തീരുമാനം മെഷീനുകളല്ല മനുഷ്യര്‍ തന്നെയാണ് കൈകൊള്ളുന്നതെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയിലുണ്ട്.

തൊഴില്‍ മേഖലിലെ ദ്രുതഗതിയിലുള്ള ടെക്‌നോളജി മാറ്റങ്ങള്‍ ഒരുപോലെ ഗുണകരവും അപകടകരവുമാണ്. ടെക്‌നോളജി സേവനങ്ങളുടെ സഹായത്തോടെ തൊഴില്‍ സാഹചര്യങ്ങളും വിതരണശൃംഖലയും നിരീക്ഷിക്കാന്‍ കമ്പനികള്‍ക്ക് സൗകര്യമുണ്ടെങ്കിലും ഈ അവസരത്തില്‍ തൊഴിലാളികളുടെ വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. തൊഴിലാളികളെ അവര്‍ നിരീക്ഷണത്തിലാണെന്ന് മുന്‍കൂര്‍ അറിയിക്കേണ്ടതും സ്വന്തം വിവരങ്ങള്‍ അവര്‍ക്ക് തന്നെ പരിശോധിക്കാന്‍ സൗകര്യം നല്‍കാനും തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: FK News, Slider
Tags: ILO