പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും

പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നു.ഗ്രീന്‍ സെസ് എന്ന പേരിലാണ് നികുതി.

800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം.ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 2018ല്‍ 21.6 മില്ല്യണ്‍ ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തിലെത്തിയത്.ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.8 ശതമാനം വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Comments

comments

Categories: Auto
Tags: green cess