ഇപിഎഫ് പെന്‍ഷന്‍ ഇരട്ടിയാക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു

ഇപിഎഫ് പെന്‍ഷന്‍ ഇരട്ടിയാക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: ഇപിഎഫ് മിനിമം പെന്‍ഷന്‍ ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലെ 1000 രൂപയില്‍നിന്ന് ചുരുങ്ങിയത് 2000 രൂപയെങ്കിലുമാക്കാനാണ് ആലോചന.

40 ലക്ഷത്തിലേറെ പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഉന്നതാധികാര തൊഴില്‍ സംഘടനയാണ് ധനകാര്യമന്ത്രാലയത്തിനു മുന്നില്‍ ഇത്തരമൊരു നിര്‍ദേശം വച്ചത്.

നിലവിലുള്ള 60 ലക്ഷം പെന്‍ഷന്‍കാരില്‍ 40 ലക്ഷത്തിലേറെ പേര്‍ പ്രതിമാസം 1,500 രൂപയ്ക്കുതാഴെ പെന്‍ഷന്‍ വാങ്ങുന്നവരാണ്. ഇവര്‍ക്ക് കൈത്താങ്ങാകണമെന്ന ഉദ്ദേശമാണ് തീരുമാനത്തിനു പിന്നില്‍.പെന്‍ഷന്‍കാരില്‍ 18 ലക്ഷം പേര്‍ മിനിമം പെന്‍ഷനായ 1000 രൂപ വാങ്ങുന്നവരാണ്.

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം പ്രകാരം പ്രതിവര്‍ഷം 9,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പുതിയ നിര്‍ദേശം സ്വീകരിച്ചാല്‍ ഇത് 12,000 കോടിയായി ഉയരും.

Comments

comments

Categories: Business & Economy