എമിറേറ്റ്‌സ് ഫസ്റ്റ് മേധാവിക്ക് ആദരം

എമിറേറ്റ്‌സ് ഫസ്റ്റ് മേധാവിക്ക് ആദരം

ജമാദ് ഉസ്മാനെ കേരള പ്രവാസി സംഘം വേദിയില്‍ ആദരിച്ചു

കോഴിക്കോട്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് ഫസ്റ്റ് എന്ന സ്ഥാപനത്തിന്റെ മാനെജിംഗ് ഡയറക്റ്റര്‍ ജമാദ് ഉസ്മാന് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളന വേദിയില്‍ ആദരം. വിദേശ രാജ്യങ്ങളില്‍ വ്യവസായ, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ഡോക്യുമെന്റേഷന്‍ ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുന്ന സ്ഥാപനമാണ് എമിറേറ്റ്‌സ് ഫസ്റ്റ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഗതാഗതവകുപ്പു മന്ത്രി എ കെ ശശീന്ദ്രനാണ് ജമാദിന് അനുമോദനപത്രം സമ്മാനിച്ചത്.

പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ വി ഇഅബ്ദുള്‍ ഖാദര്‍, വികെസി. മമ്മദ്‌കോയ, എ പ്രദീപ് കുമാര്‍, പി ടി എ റഹിം, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments

comments

Categories: Arabia