ചന്ദ കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി

ചന്ദ കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി

ന്യൂഡെല്‍ഹി: ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി.മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി 4 സ്ഥലത്താണ് സിബിഐ റെയ്ഡ് നടത്തിയത്.

വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാട് കേസില്‍ സിബിഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരേ അന്വേഷണം നടക്കുന്നത്. ആരോപണത്തെ തുടര്‍ന്ന് ചന്ദാ കൊച്ചാര്‍ ബാങ്കിന്റെ എം ഡി സ്ഥാനം രാജിവെച്ചിരുന്നു.

ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം. നഷ്ടത്തിലായ വീഡിയോ കോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിന് പിന്നില്‍ ചന്ദ കൊച്ചാറിന്റെ വ്യക്തി താല്‍പര്യങ്ങളുണ്ടെന്നായിരുന്നു ആരോപണം.

Comments

comments

Categories: Business & Economy