ഓഹരി വില്‍പ്പന വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 800 ബില്യണ്‍ രൂപ

ഓഹരി വില്‍പ്പന വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 800 ബില്യണ്‍ രൂപ

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കുക വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 800 ബില്യണ്‍ രൂപ (11.21 ബില്യണ്‍ ഡോളര്‍). സര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്‍പ്പന, മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം എന്നിവ ഉള്‍പ്പെടെയുള്ളവ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നീ കമ്പനികളാണ് ലയിച്ചു ഒറ്റ കമ്പനിയാവുക

പ്രാഥമിക ഓഹരി വില്‍പ്പന വഴി നിരവധി പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതും ആലോചനയിലുണ്ട്.ഫെബ്രുവരി ഒന്നിന് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ഇത് സംബന്ധമായി പ്രഖ്യാപനമുണ്ടാകും.

Comments

comments

Categories: Business & Economy
Tags: asset sale