ഇന്ത്യ ഏറ്റവും വിശ്വസ്തം

ഇന്ത്യ ഏറ്റവും വിശ്വസ്തം

വിശ്വാസ്യതാസൂചിക പുറത്തു വിട്ടത് ലോകസാമ്പത്തിക ഫോറത്തിനു മുന്നോടിയായി

ആഗോളതലത്തില്‍ ഏറ്റവും വിശ്വാസയോഗ്യമായ രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം വിശ്വസ്തമാണ്. എന്നാല്‍ രാജ്യത്തെ ബ്രാന്‍ഡുകളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. വിശ്വസിക്കാവുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ വളരെ കുറവാണത്രെ. 2019 ലെ എഡെല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആഗോള വിശ്വസ്ത സൂചിക മൂന്നു പോയിന്റ് കൂടി 52 പോയിന്റിലെത്തിയെന്നു പറയുന്നു. ലോകസാമ്പത്തിക ഫോറത്തിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ചൈനയാണ് സൂചികയില്‍ ഒന്നാം സ്ഥാനത്ത.് അവബോധമുള്ള ജനവിഭാഗത്തില്‍ സൂചികയില്‍ 79മതും പൊതു ജനസംഖ്യവിഭാഗത്തില്‍ 88 ഉം ആയിരുന്നു ചൈനയുടെ സ്ഥാനം. ഈ രണ്ടു വിഭാഗത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തായിരുന്നു ഇന്ത്യ. എന്‍ജിഒകള്‍, ബിസിനസ്, സര്‍ക്കാര്‍, മാധ്യമങ്ങള്‍ എന്നിവയിലുള്ള വിശ്വാസ്യതയുടെ ശരാശരി ശതമാനമാണ് സൂചിക. 27 വിപണി രാജ്യങ്ങളിലെ 33,000 പേരില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. 2018 ഒക്ടോബര്‍ 196 നും നവംബര്‍ 16 നും ഇടയിലാണ് സര്‍വേ നടത്തിയത്.

ഓരോ വിപണിയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വിശ്വാസ്യതയില്‍ ഏറ്റവും വിശ്വസനീയമായവ സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ക്ക് 70 വിശ്വാസ്യതയുണ്ട്. ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ 69 ശതമാനം വിശ്വാസ്യതയുള്ള കമ്പനികളുടെ രാജ്യമായി. എന്നാല്‍ ഇന്ത്യ, മെക്‌സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കമ്പനികള്‍ തീരെ വിശ്വാസ്യയോഗ്യമില്ലാത്തവയാണ്. തൊട്ടുപിന്നിലാണ് ചൈനയും ദക്ഷിണ കൊറിയയും.

ഇന്ത്യയുടെയും ബ്രസീലിന്റെയും പോയിന്റുകള്‍ 40 ശതമാനവും മെക്‌സിക്കോ, ചൈന എന്നിവയുടേത് യഥാക്രമം 36ഉം 41 ശതമാനവുമാണ്. ഭാവിയെക്കുറിച്ച് അശുഭാപ്തി വിശ്വാസം വളര്‍ന്നുവരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വികസിത രാജ്യങ്ങളില്‍ മൂന്നിലൊന്ന് വ്യക്തികളില്‍ ഒരാള്‍ മാത്രമേ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നുള്ളൂ. ജനസംഖ്യയില്‍, ഒരു അഞ്ചില്‍ ഒരാള്‍ ഭരണകൂടം തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നൂവെന്ന് വിശ്വസിക്കുന്നുള്ളൂ. 70 ശതമാനം മാറ്റം ആഗ്രഹിക്കുന്നു.

എല്ലാവര്‍ക്കും തൊഴില്‍ നല്‍കുന്ന സമ്പദ്‌രംഗം ഉണ്ടാകണമെന്നതിനേക്കാള്‍ ഉള്ള തൊഴില്‍ നഷ്ടപ്പെടുമോ എന്നു ഭയക്കുന്നവരാണ് കൂടുതല്‍ തൊഴില്‍ രംഗം അസ്ഥിരപ്പെടുന്നത് ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിശ്ചിത രാജ്യങ്ങളെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികളെ കുറിച്ചുള്ള ആളുകളുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. കമ്പനികള്‍ എത്രത്തോളം ശരിയായി കാര്യങ്ങള്‍നടത്തുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

ആഗോളതലത്തില്‍ എല്ലാവരും തന്റെ തൊഴില്‍ദാതാവിനെയാണ് മറ്റെല്ലാവരേക്കാളും അതായത്, സന്നദ്ധ സംഘടനകള്‍, സംരംഭങ്ങള്‍, സര്‍ക്കാര്‍, മാധ്യമങ്ങള്‍ എന്നിവയേക്കാള്‍ കൂടുതല്‍ വിശ്വസനീയമായി കരുതുന്നത്. കഴിഞ്ഞ ദശാബ്ദം പരമ്പരാഗത അധികൃതരിലും സ്ഥാപനങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടതിനു സാക്ഷിയായിട്ടുണ്ട്. വാര്‍ത്തകള്‍ക്കായി വിശ്വസനീയമായ സ്രോതസ്സുകള്‍ എടുത്താല്‍, അന്വേഷണവും പരമ്പരാഗത മാധ്യമങ്ങളുമാണ് ഏറ്റവും അധികം വിശ്വാസ്യതയുള്ള ഘടകങ്ങളെന്നു കാണാം. അന്വേഷണവും പരമ്പരാഗത മാധ്യമങ്ങളും 66 വീതം സ്‌കോര്‍ നേടിയിട്ടുണ്ട്.

അതേസമയം, സോഷ്യല്‍ മീഡിയയുടെ സ്‌കോര്‍ 44 ശതമാനമാണ്. ഇതില്‍ പരക്കുന്ന വ്യാജ വിവരങ്ങളും വ്യാജവാര്‍ത്തകളും ആയുധമായി ഉപയോഗിക്കുമെന്ന് 73 ശതമാനം പേര്‍ക്കും ആശങ്കയുണ്ട്. പൊതുജനവും അവബോധമുള്ള ജനവിഭാഗവും ഉള്‍പ്പെടുന്ന സാമൂഹ്യഘടനയില്‍ ഇരുവിഭാഗത്തിന്റെയും ആത്മവിശ്വാസത്തിന്റെ നിലയില്‍ കാണപ്പെടുന്ന വ്യതിയാനം സമൂഹത്തിന് ഒരിക്കലും നല്ലതായിരിക്കില്ല. എല്ലാവരും തെരുവിലിറങ്ങുന്നില്ലെങ്കിലും, ഇന്ത്യയില്‍ വനിതാസംഘടനകളും ചില പ്രമുഖ ടെക്ക് കമ്പനികളിലെ ജീവനക്കാരും നടത്തുന്ന പ്രതിഷേധങ്ങള്‍ എന്തുകൊണ്ടാണ് കൂടുതല്‍ മുഖ്യധാരയിലെത്തുന്നതന്ന് എന്ന് ഇത് വ്യക്തമാക്കുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ സമ്പദ്ഘടനയാണ് ഇന്ത്യയെ നയിക്കുകയെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പറയുന്നു. ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സാമ്പത്തിക വര്‍ഷം ജിഡിപി 7.5 ശതമാനവും 2021ല്‍ 7.7 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങളിലും ചൈനയുടെ വളര്‍ച്ച 6.2% ആണ്. അതേസമയം യൂറോപ്പിലും ചില വളര്‍ന്നുവരുന്ന വിപണികളിലും 2019 നും 2020 നുമിടയില്‍ ലോക സാമ്പത്തിക വളര്‍ച്ച വെട്ടിക്കുറച്ചിരിക്കുകയാണ്.

Comments

comments

Categories: FK News
Tags: India