രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നം രൂക്ഷമാകുന്നു

രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നം രൂക്ഷമാകുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഇന്ത്യയിലുണ്ടാകുന്നത്. ഇതില്‍ 40 ശതമാനത്തോളമാണ് വീണ്ടും ശേഖരിക്കപ്പെടാതെ പോകുന്നത്. ഗുരുതരമായ ആഘാതമാണ് ഇവ സൃഷ്ടിക്കുന്നത്. മനുഷ്യന്റെ ആരോഗ്യം, പരിസ്ഥിതി എന്നിവയെ വളരെ പ്രതികൂലമായി ഇവ ബാധിക്കുന്നു.

മൊത്തം പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആറില്‍ ഒന്നും ഉല്‍പ്പാദിപ്പിക്കുന്നത് 60 പ്രധാനപ്പെട്ട നഗരങ്ങളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ തന്നെ മുന്നില്‍ നില്‍ക്കുന്നത് ഡെല്‍ഹി, ചെന്നൈ,കൊല്‍ക്കത്ത,മുംബൈ,ബെംഗളുരു എന്നീ നഗരങ്ങളാണ്.

ഈ 60 നഗരങ്ങളെ സംബന്ധിച്ചും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനം നടത്തിയിരുന്നു. പ്രതിദിനം 4059 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഈ 60 നഗരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

രൂക്ഷമാകുന്ന ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ യൂസ് (ഒറ്റത്തവണ ഉപയോഗത്തിനുള്ള) പ്ലാസ്റ്റിക് 2022 ഓടെ രാജ്യത്ത് നിന്നും തുടച്ചു നീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Current Affairs