ജനുവരി- ഡിസംബര്‍ സാമ്പത്തിക വര്‍ഷം: പ്രഖ്യാപനം ഉടന്‍ നടത്തിയേക്കും

ജനുവരി- ഡിസംബര്‍ സാമ്പത്തിക വര്‍ഷം: പ്രഖ്യാപനം ഉടന്‍ നടത്തിയേക്കും

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്ന നിലവിലെ രീതി മാറ്റുന്നത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടത്തിയേക്കുമെന്ന് സൂചന.

നിലവിലെ സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1ന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന രീതിയിലാണ്. ഇത് ജനുവരി-ഡിസംബര്‍ എന്ന പുതിയ രീതിയിലേക്ക് മാറ്റുന്നതിനുള്ള നീക്കമാണ് നടത്തുന്നത്.

രാജ്യത്ത് കൃഷിയിറക്കുന്ന സീസണുകളുമായി യോജിച്ച് പോകുന്നതിന് വേണ്ടിയാണ് ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന നീതി ആയോഗിന്റെ ഭരണസമിതിയില്‍ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷമെന്ന ആശയത്തിന് പ്രധാനമന്ത്രി തന്നെ അംഗീകാരം നല്‍കിയിരുന്നു.

രണ്ട് വര്‍ഷം മുമ്പ് പുതിയ രീതിയിലുള്ള സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിക്കാന്‍ ഉന്നതതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. കാര്‍ഷിക സീസണുകള്‍ക്ക് അനുസൃതമായി സാമ്പത്തിക വര്‍ഷം ക്രമീകരിക്കുന്നത് ഉല്‍പ്പാദനത്തിനും നികുതി സംവിധാനത്തിനുമടക്കം മൊത്തത്തില്‍ പ്രയോജനകരമാണെന്നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Comments

comments

Categories: Current Affairs, Slider