കുട്ടികളില്‍ അര്‍ബുദം എന്തുകൊണ്ട് ?

കുട്ടികളില്‍ അര്‍ബുദം എന്തുകൊണ്ട് ?

പത്തില്‍ ഏഴ് മാതാപിതാക്കളും തങ്ങളുടെ ദൗര്‍ഭാഗ്യത്തെ അര്‍ബുധകാരണമായി വിശ്വസിക്കുന്നു

കുട്ടികളിലെ അര്‍ബുദം സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധതയിലേക്ക് വെളിച്ചം പകരുന്നതാണ് പുതിയൊരു ഗവേഷണഫലം. ഈ വിഷയത്തില്‍ ഗൗരവതരമായ പഠനങ്ങളൊന്നും ഇല്ലെന്നിരിക്കെ കുട്ടികളില്‍ അര്‍ബുദം ഉണ്ടാകാനുള്ള കാരണവും ഇതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ ചിലപ്പോഴൊക്കെ കുട്ടികളില്‍ അര്‍ബുദത്തിന് കാരണമാകാറുണ്ട്. എന്തുകൊണ്ട് എനിക്ക്, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ സാഹചര്യം വന്നു എന്നാണ് മിക്ക കുടുംബങ്ങളും അത്തരം സാഹചര്യങ്ങളില്‍ ചിന്തിക്കാറ്. പഠനത്തിന് നേതൃത്വം നല്‍കിയ സിഡ്‌നിയിലെ യുഎന്‍എസ്ഡബ്ല്യുയില്‍ പോസ്റ്റ്‌ഡോക്റ്ററല്‍ ഗവേഷക വിദ്യാര്‍ത്ഥിയായ ജനിന്‍ വെച്ച് പറയുന്നു.

കുട്ടികളിലെ അര്‍ബുദരോഗം വന്ന് ഭേദപ്പെട്ട പത്തില്‍ ഏഴ് കേസുകളിലും അവരോ അവരുടെ മാതാപിതാക്കളോ തങ്ങളുടെ ദൗര്‍ഭാഗ്യമാണ് രോഗകാരണമായി വിശ്വസിക്കുന്നത്. ഇക്കാരണത്താല്‍ അര്‍ബുദം വരുന്നത് തടയാന്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഇത്തരം കാഴ്ചപ്പാടുകള്‍ അപമാനകരവും സമൂഹത്തെ അധോഗതിയിലേക്ക് നയിക്കുന്നതുമാണ്.

കുട്ടിക്കാലത്ത് അര്‍ബുദബാധിതരായി അതില്‍ നിന്ന് അതിജീവനം നേടിയവരും അവരുടെ മാതാപിതാക്കളുമായി 600ഓളം പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. അര്‍ബുദകാരണം സംബന്ധിച്ച് ഇവര്‍ക്കുള്ള വിശ്വാസങ്ങളും പൊതുസമൂഹത്തിലെ ഏതാണ്ട് 510 ഓളം വരുന്ന ആളുകളുടെ കാാഴ്ചപ്പാടും തമ്മില്‍ താരതമ്യം നടത്തിയാണ് ഗവേഷകര്‍ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. അക്ത ഓങ്കോളജീസിലാണ് പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നിരുന്നാലും മതിയായ ശാസ്ത്രീയ തെളിവുകള്‍ അപര്യാപ്തമാണെങ്കിലും, അഞ്ചില്‍ ഒരു കുടുംബം പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങള്‍ അര്‍ബുദത്തിന് കാരണമായി എന്ന് വിശ്വസിക്കുന്നു. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ഇടപെടലാണ് ഇവരില്‍ ഇത്തരത്തില്‍ വിവേകപൂര്‍ണമായ കാഴ്ചപ്പാട് ഉരുത്തിരിഞ്ഞു വരുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് വെച്ച് പറയുന്നു.

കുട്ടികളിലുണ്ടാകുന്ന അര്‍ബുദ രോഗത്തെ സംബന്ധിച്ചുള്ള അറിവുകള്‍ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരായ കുടുംബങ്ങളെ തെറ്റിദ്ധാരണകള്‍ പറഞ്ഞ് മനസിലാക്കി ഡോക്റ്റര്‍മാര്‍ തിരുത്തേണ്ടതുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

കുട്ടികളില്‍ അര്‍ബുദം വരാനുള്ള കാരണങ്ങളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പഠനം പറയുന്നു. ഡോക്റ്റര്‍മാര്‍ അര്‍ബുദ ബാധിതരായവരുടെ കുടുബവുമായി രോഗകാരണങ്ങളെ സംബന്ധിച്ച് സംവദിക്കുന്നത് ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അവസാനിക്കുന്നതിന് സഹായിക്കുമെന്ന് പഠനകര്‍ത്താവായ വെച്ച് അഭിപ്രായപ്പെടുന്നു.

Comments

comments

Categories: Health
Tags: cancer