ബലേനോ ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

ബലേനോ ഫേസ്‌ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു

11,000 രൂപ നല്‍കി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ബലേനോയുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. 11,000 രൂപ നല്‍കി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാം. അതേസമയം ബലേനോ ഫേസ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം മാരുതി സുസുകി പുറത്തുവിട്ടു. ഈ മാസം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016 ല്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് മാരുതി സുസുകി ബലേനോ ഇത്ര പ്രാധാന്യത്തോടെ പരിഷ്‌കരിക്കുന്നത്. പുതിയ ഫ്രണ്ട് ബംപര്‍, പുതിയ ഗ്രില്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍ എന്നിവ ബലേനോയുടെ ഭംഗി വര്‍ധിപ്പിക്കും. കാറിനകത്ത് ഡാഷ്‌ബോര്‍ഡിലും സീറ്റ് ഫാബ്രിക്കിലും ചെറിയ മാറ്റങ്ങള്‍ കാണും.

സ്പീഡ് അലര്‍ട്ട് വാണിംഗ്, മുന്‍സീറ്റ് യാത്രക്കാരന് സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, എബിഎസ്, ഇബിഡി എന്നിവ നിലവില്‍ നല്‍കിവരുന്നുണ്ട്. പുതിയ ബലേനോയുടെ താഴ്ന്ന വേരിയന്റുകളിലും കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയേക്കും.

എന്‍ജിനുകളില്‍ മാറ്റമുണ്ടായിരിക്കില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ഒരു പെട്രോള്‍-സിവിടി വേരിയന്റ് തുടര്‍ന്നേക്കും. ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റ് പ്രതീക്ഷിക്കേണ്ട.

Comments

comments

Categories: Auto
Tags: Baleno