ഫോര്‍വേഡ് മെസേജ് നിയന്ത്രണം മറ്റ് രാജ്യങ്ങളിലേക്കും വാട്‌സാപ്പ് വ്യാപിപ്പിക്കുന്നു

ഫോര്‍വേഡ് മെസേജ് നിയന്ത്രണം മറ്റ് രാജ്യങ്ങളിലേക്കും വാട്‌സാപ്പ് വ്യാപിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റ് രാജ്യങ്ങളിലേക്കും വാട്‌സാപ്പ് വ്യാപിപ്പിക്കുന്നു.

പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്നതല്ല.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ജൂലൈ മുതലാണ് ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ മാറ്റം വരുത്തിയത്. ആറ് മാസത്തെ പരീക്ഷണ കാലഘട്ടത്തില്‍ ഉണ്ടായ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിച്ചും ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞുമാണ് നിയന്ത്രണം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റ് സ്വകാര്യ മെസേജുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍ നിലവില്‍ വ്യാജ വാര്‍ത്തതകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യ, ബ്രസീല്‍. ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതലും വാട്‌സാപ്പ് സംവിധാനം ഉപയോഗപ്പെടുന്നത്. 250 മില്ല്യന്‍ ആളുകളാണ് ഇന്ത്യയില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നത്.

Comments

comments

Categories: Tech
Tags: WhatsApp