ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്.

2018ലെ ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കോഹ്ലിയ്ക്കാണ്. ഇതാദ്യമായാണ് ഒരുതാരത്തിന് ഈ പുരസ്‌ക്കാരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്.

13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി അഞ്ച് സെഞ്ചുറികളും 55.08 ശരാശരിയില്‍ 1322 റണ്‍സുമാണ് കോഹ്‌ലിക്ക് സ്വന്തമായിട്ടുള്ളത്. ഏകദിനത്തില്‍ 14 മത്സരങ്ങളില്‍ നിന്നായി ആറ് സെഞ്ചുറികളും 133.55 ശരാശരിയില്‍ 1202 റണ്‍സും കോഹ്‌ലി നേടി.

Comments

comments

Categories: Sports