ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്രീകൃത പാസ്‌പോര്‍ട്ട് സംവിധാനത്തിന് കീഴില്‍ ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പേപ്പര്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് പകരമാണ് ഇവ നല്‍കുന്നത്.

നമ്മുടെ എംബസിയും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രോജക്റ്റിനെ ലോകവ്യാപകമായി ബന്ധിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വംശജര്‍ക്കും ഇന്ത്യയിലുള്ള വിദേശ പൗരന്മാര്‍ക്കും വിസകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ കൂടുതല്‍ ലഘൂകരിക്കുകയാണ്. ലോകത്തെവിടെയും ജീവിക്കുന്ന ഇന്ത്യക്കാരുടെ സന്തോഷവും സുരക്ഷയു
മാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Current Affairs