ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിക്കുന്നു; യുകെയില്‍ റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടി വിലയിടിയുന്നു

ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിക്കുന്നു; യുകെയില്‍ റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടി വിലയിടിയുന്നു

ലണ്ടന്‍: ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍, ബ്രിട്ടനിലെ ഹൈ സ്ട്രീറ്റില്‍ ഈ വര്‍ഷം ഷോപ്പിംഗ് സെന്റര്‍, കടകള്‍ എന്നിവ ഉള്‍പ്പെടുന്ന റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടികളുടെ മൂല്യം ഇടിയുമെന്നു തിങ്കളാഴ്ച പുറത്തിറങ്ങിയ റിയല്‍ എസ്റ്റേറ്റ് അഡൈ്വസറായ അറ്റ്‌ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചില്ലറ വിപണിയുടെ മൂന്നില്‍ രണ്ടു ഭാഗവും കൈയ്യടക്കിയത് ആമസോണും, മറ്റ് ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമാണെന്ന് അറ്റ്‌ലസ് പറയുന്നു.

2019-ല്‍ 23,395 കടകള്‍ അടച്ചുപൂട്ടുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇതിലൂടെ 175,000 തൊഴിലുകള്‍ ഇല്ലാതാകുമെന്നും കരുതുന്നു. 2018-ല്‍ 20,000-ത്തോളം കടകള്‍ അടച്ചുപൂട്ടിയിരുന്നു. റസ്റ്റോറന്റുകള്‍, ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയായിരുന്നു അടച്ചുപൂട്ടിയവയില്‍ ഭൂരിഭാഗവും. Toys R Us, പൗണ്ട് വേള്‍ഡ്, മേപ്ലിന്‍ തുടങ്ങിയ റീട്ടെയ്‌ലര്‍മാര്‍ പാപ്പരായതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം കടകള്‍ അടച്ചുപൂട്ടിയിരുന്നു.

Comments

comments

Categories: FK News