തെറ്റുപറ്റി പ്രിന്റുചെയ്ത നാണയവുമായി നേതാജിയുടെ ആരാധകന്‍

തെറ്റുപറ്റി പ്രിന്റുചെയ്ത നാണയവുമായി നേതാജിയുടെ ആരാധകന്‍

റാഞ്ചി: തെറ്റുപറ്റി പ്രിന്റുചെയ്ത നാണയവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആരാധകന്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദിലുള്ള നാണയ ശാസ്ത്രജ്ഞനായ അമരേന്ദ്ര ആനന്ദാണ് 1996ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ രണ്ടുരൂപയുടെ നാണയം സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ നാണയ ശേഖരത്തിലാണ് ഇതുള്ളത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറാം ജന്മവാര്‍ഷികത്തിന് നാണയം പുറത്തിറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 1997 ജനുവരി 23 ആയിരുന്നു നേതാജിയുടെ ജന്മശതാബ്ദി. എന്നാല്‍ നാണയം ഒരുവര്‍ഷം മുമ്പുതന്നെ ഇറങ്ങി. സുബാഷ് ചന്ദ്ര ബോസ് സെന്റിനറി 1996 എന്ന് നാണയത്തില്‍ രേഖപ്പെടുത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്. പിന്നീട് നാണയം പിന്‍വലിച്ചു. 1997ല്‍ ന വര്‍ഷം മാറ്റി സര്‍ക്കാര്‍ വീണ്ടും നാണയമിറക്കുകയും ചെയ്തു. ഈ രണ്ടു നാണയങ്ങളും ആനന്ദ് സൂക്ഷിക്കുന്നു.

Comments

comments

Categories: More