നമ്മ മെട്രോയുടെ ജനപ്രീതി ഉയരുന്നു

നമ്മ മെട്രോയുടെ ജനപ്രീതി ഉയരുന്നു

ബെംഗളുരു മെട്രോയുടെ ജനപ്രീതി അനുദിനം വര്‍ധിക്കുന്നു. നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 2018 ല്‍ നാല് കോടിയായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൂന്നു മുതല്‍ ആറു കോച്ചുകള്‍ വരെയുള്ള മെട്രോ ട്രെയിനില്‍ പര്‍പ്പിള്‍ ലൈന്‍ വഴി യാത്ര ചെയുന്ന യാത്രക്കാരുടെ എണ്ണം 2017 ല്‍ 9.27 കോടി ആയിരുന്നത് 2018 ല്‍ 13.17 കോടിയായി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നത് ഓഗസ്റ്റ് മാസത്തിലായിരുന്നു. 1.19 കോടി ആളുകളാണ് ആ മാസം മെട്രോയില്‍ യാത്ര ചെയ്തത്. അതായത് ഒരു ദിവസം 3.85 ലക്ഷം യാത്രക്കാര്‍. ഒക്ടോബര്‍ മാസത്തെ കണക്കനുസരിച്ച് 1.16 കോടി ആളുകളും ജൂലൈയില്‍ 1.14 കോടി ആളുകളും ബെംഗളുരു മെട്രോയില്‍ സഞ്ചരിച്ചു.

കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് യാത്രക്കാരുണ്ടായിരുന്നതു 28 ദിവസങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഫെബ്രവരിയാണ്.98.65 ലക്ഷം യാത്രക്കാര്‍.

നിലവില്‍ ആറു കോച്ചുകള്‍ ഉള്ള എല്ലാ ട്രെയിനുകളും പര്‍പ്പിള്‍ ലൈന്‍ വഴിയാണ് ഓടുന്നത്.പര്‍പ്പിള്‍ ലൈന്‍ (ബൈപ്പനഹള്ളി-മൈസൂര്‍ )തിരക്കേറിയതാണ്. കോച്ചുകളുടെ എണ്ണം കൂട്ടിയപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കുതിപ്പ് രേഖപ്പെടുത്തിയാതായി ബിഎംആര്‍സി എല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

Comments

comments

Categories: Business & Economy