ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്

ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും പണപ്പെരുപ്പം കുറഞ്ഞതും ഇന്ത്യക്ക് ഗുണം ചെയ്യും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച അനുമാനം വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അതേസമയം, ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം ഐഎംഎഫ് അതേപടി നിലനിര്‍ത്തി. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ നിഗമനം.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതും മറ്റും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് ഐഎംഎഫ് പറയുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നും ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസത്തെ ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

നടപ്പു വര്‍ഷം ഇന്ത്യ വളര്‍ച്ചാ ട്രാക്കിലേക്ക് കയറും ക്രൂഡ് വില കുറയുന്നതും പണപ്പെരുപ്പം അപകടകരമായ തലത്തിലല്ലാത്തതും രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാകും. ഈ വര്‍ഷം ഇന്ത്യ 7.5 ശതമാനവും 2020ല്‍ 7.7 ശതമാനവും വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രണ്ട് വര്‍ഷങ്ങളിലും ചൈനയുടെ വളര്‍ച്ച 6.2 ശതമാനമായിരിക്കുമെന്നും ഐഎംഎഫ് പറഞ്ഞു.

2019, 2020 വര്‍ഷങ്ങളില്‍ ആഗോള സാമ്പത്തിക വളര്‍ച്ച യഥാക്രമം 3.5 ശതമാനവും 3.6 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. 2018ലെ ആഗോള സാമ്പത്തിക വളര്‍ച്ച 3.7 ശതമാനമായിരിക്കും. 2018ന്റെ രണ്ടാം പകുതിയില്‍ ആഗോള തലത്തില്‍ അനുഭവപ്പെട്ട ക്ഷീണം വരും പാദങ്ങളിലും കാണാനാകുമെന്ന് ഐഎംഎഫ് വിശദമാക്കി.

Comments

comments

Categories: Business & Economy
Tags: IMF