ഇന്ത്യ ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാജ്യമാകുമെന്ന് സുഷമ സ്വരാജ്

ഇന്ത്യ ലോകത്തിലെ ഏറ്റവും യുവത്വമുള്ള രാജ്യമാകുമെന്ന് സുഷമ സ്വരാജ്

വാരാണസി: രാജ്യത്തെ ശരാശരി പ്രായം 2020 ല്‍ 29 ആകുന്നതോടെ ഇന്ത്യ ലോകത്തെ ഏറ്റവും യുവത്വമുള്ള രാജ്യമാകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 15-ാമതു പ്രവാസി ഭാരതീയ ദിവസിന്റെ മുന്നോടിയായി നടത്തിയ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഷമ സ്വരാജ്.

രണ്ടുവര്‍ഷത്തിനകം ഇന്ത്യന്‍ ജനസംഖ്യയില്‍ 64% പേരും ജോലി ചെയ്യാനാവുന്ന പ്രായത്തിലുള്ളവരായിരിക്കും. ലോകരാജ്യങ്ങള്‍ക്കെല്ലാം വിദഗ്ധ തൊഴിലാളികളെ നല്‍കുന്ന ഉറവിടമായി ഇന്ത്യ മാറുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം യുഎസ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെ ജനതയ്ക്ക് പ്രായമേറുകയാണ്. 2022ല്‍ ഈ രാജ്യങ്ങളിലെ ജനസംഖ്യയില്‍ മൂന്നിലൊന്നും 65ലേറെ പ്രായമുള്ളവരുടേതായി മാറും. അത്യപൂര്‍വമായ ഈ മികവ് ‘നവ യുവ ഇന്ത്യ’ കെട്ടിപ്പടുക്കാന്‍ നമ്മെ സഹായിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

Comments

comments

Categories: Current Affairs