ചൈനയും പാക്കിസ്ഥാനും വ്യാപാരം വര്‍ധിപ്പിക്കും

ചൈനയും പാക്കിസ്ഥാനും വ്യാപാരം വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി: ഗ്വാദര്‍ തുറമുഖം ഉള്‍പ്പെടെ ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലൂടെയുള്ള വ്യാപാരം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇടനാഴി അധിനിവേശ കാശ്മീരിലൂടെയാണ് കടന്നുപോകുന്നത്. ചൈനയുടെ അഭിമാനപദ്ധതിയായ ബെല്‍റ്റ് റോഡ് പ്രോജക്റ്റിന്റെ ഭാഗമാണ് ഈ കോറിഡോര്‍. ഇതിനോടനുബന്ധിച്ച് നിരവധി കാര്‍ഷിക, സാമ്പത്തിക, വ്യാവസായിക കരാറുകളില്‍ ബീജുംഗും ഇസ്ലാമബാദും ഒപ്പിട്ടിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം , ജലസേചനം തുടങ്ങിയ മേഖലകളില്‍ ഒരു ബില്യണ്‍ ഡോളര്‍ ചൈന നല്‍കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ചൈനീസ് മോഡല്‍ പിന്തുടരാനും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് പദ്ധതിയുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്കും പാക്കിന്‍സ്ഥാനെ ചൈന സഹായിക്കും.

Comments

comments

Categories: Business & Economy