ദുബായിലെ ഏറ്റവും മികച്ച കോഫീ ഷോപ്പ് ഏത്?

ദുബായിലെ ഏറ്റവും മികച്ച കോഫീ ഷോപ്പ് ഏത്?

ബ്രാന്‍ഡ് ദുബായിയും ദി ഹണ്ടറും ചേര്‍ന്നാണ് മല്‍സരം നടത്തുന്നത്

ദുബായ്: ദുബായ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാന്‍ഡ് ദുബായിയും ലൈഫ് സ്റ്റൈല്‍ വെബ്‌സൈറ്റായ ദി ഹണ്ടറും ചേര്‍ന്ന് ദുബായ് ലവ്‌സ് കോഫീ കോംപറ്റീഷന്‍ അവതരിപ്പിക്കുന്നു. എമിറേറ്റിലെ ഏറ്റവും മികച്ച തദ്ദേശീയ കോഫീ ഷോപ്പിനെ കണ്ടെത്താനാണ് മല്‍സരം. ബ്രാന്‍ഡ് ദുബായിയുടെ ‘അഭിമാനത്തോടെ ദുബായില്‍ നിന്ന്’ എന്ന കാംപെയ്‌നിന്റെ ഭാഗമായാണ് മല്‍സരം.

23 സ്‌പെഷാലിറ്റി കോഫീ ഷോപ്പുകളുടെ ഗൈഡ് ഇതിനായി ബ്രാന്‍ഡ് ദുബായിയും ഹണ്ടറും പുറത്തിറക്കിയിട്ടുണ്ട്. മല്‍സരത്തില്‍ വിജയിയാകുന്നവര്‍ക്ക് പ്രസിദ്ധമായ ആംസ്റ്റര്‍ഡാം കോഫീ ഫെസ്റ്റിവലില്‍ പങ്കെടുക്കാം. ആറ് വിജയികളെയാണ് ബ്രാന്‍ഡ് ദുബായി കോഫീ ഫെസ്റ്റില്‍ പങ്കെടുക്കാനായി കൊണ്ടുപോകുക. ദുബായിയുടെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് കാപ്പിയെന്ന് ബ്രാന്‍ഡ് ദുബായ് ഡയറക്റ്റര്‍ നെഹല്‍ ബദ്രി പറഞ്ഞു.

Comments

comments

Categories: Arabia