കാനഡയില്‍ അതിശൈത്യം: വിമാനത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍

കാനഡയില്‍ അതിശൈത്യം: വിമാനത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍

കാനഡ: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് കാനഡ. യുഎസില്‍ നിന്നും ഹോങ്കോംഗിലേയ്ക്കുള്ള യാത്രയ്ക്കിടെ കാനഡയില്‍ അടിയന്തിരമായി ഇറക്കിയ വിമാനത്തില്‍ 16 മണിക്കൂര്‍ യാത്രികര്‍ കുടുങ്ങി.

യുഎസില്‍ നിന്നും ഹോങ്കോംഗിലേക്കു പോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് കാരണം വിമാനത്തിന്റെ വാതില്‍ തുറക്കാനോ അടയ്ക്കാനോ കഴിയാത്ത വിധം ഉറഞ്ഞുപോകുകയായിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സിയെത്തുടര്‍ന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്.

250 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.ഞായറാഴ്ച മറ്റൊരു വിമാനമെത്തിച്ചാണ് യാത്രക്കാരെ സ്ഥലത്ത് നിന്നും മാറ്റിയത്. കാനഡയില്‍ ഇപ്പോള്‍ അതിശൈത്യം അനുഭവപ്പെടുന്നത് മൂലം പല വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

Comments

comments

Categories: World