നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതത്തിന്റെ വില 138 ദിര്‍ഹമോ?

നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതത്തിന്റെ വില 138 ദിര്‍ഹമോ?

ഗള്‍ഫ്, തുര്‍ക്കി, ആഫ്രിക്ക തുടങ്ങിയ മേഖലകളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1.5 ദശലക്ഷം സൈബര്‍ ആക്രമണങ്ങള്‍ വരെ നേരിടേണ്ടി വരുന്നുവെന്ന് കാസ്‌പെഴ്‌സ്‌കി

ദുബായ്: സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവരുന്നന്ന പശ്ചാത്തലത്തില്‍ യുഎഇ പൗരന്മാര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് മുന്നറിയിപ്പ്. വ്യക്തികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ 50 ഡോളറില്‍ താഴെ മൂല്യത്തില്‍ സൈബര്‍ ക്രിമിനലുകള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈബര്‍ സുരക്ഷാ സംരംഭമായ കാസ്‌പെഴ്‌സ്‌കി ലാബ് പുറത്ത് വിട്ട പഠനത്തിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ്. നെറ്റ്ഫഌക്‌സ്, യുബര്‍, സ്‌പോട്ടിഫൈ തുടങ്ങിയ പ്രമുഖ സേവന ആപ്പുകള്‍, ഡേറ്റിംഗ് ആപ്പുകള്‍, ഗെയ്മിംഗ് ആപ്പുകള്‍ എന്നിവയ്ക്കായി നില്‍കിയ വിവരങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് എക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ അടക്കം ഒരു വ്യക്തിയുടെ എല്ലാ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളും ചോര്‍ത്തി വില്‍ക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് സാധിച്ചേക്കും.

യുഎഇയില്‍ 2017ന് ശേഷം ഇന്റെര്‍നെറ്റ് വഴി നടന്ന സ്വകാര്യ സാമ്പത്തിക തട്ടിപ്പുകള്‍ 135 ശതമാനം വര്‍ധിച്ചതായാണ് കാസ്‌പെഴ്‌സ്‌കി പഠനം ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യ, തുര്‍ക്കി, ആഫ്രിക്ക എന്നീ മേഖലകളിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പ്രിതിദിനം ഏതാണ്ട്1.5 ദശലക്ഷം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് അഭിമുഖീകരിക്കുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തിമാക്കുന്നത്.

സൈബര്‍ ലോകത്തിന്റെ വളര്‍ച്ച അതിവേഗത്തിലായതിനാല്‍ റിസ്‌കും കൂടുന്നുവെന്നാണ് വിലയിരുത്തല്‍. 2017ലും 2018ലുമെല്ലാം ഉണ്ടായ സൈബര്‍ ആക്രമണങ്ങളേക്കാള്‍ കൂടുതലാകും ഈ വര്‍ഷത്തെ സൈബര്‍ ആക്രമണങ്ങളെന്നാണ് സൂചന. ഇതനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വലിയ തോതില്‍ നഷ്ടം സംഭവിച്ചേക്കാമെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Comments

comments

Categories: Arabia