സച്ചിന്റെയും സെവാഗിന്റെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ ധോണി

സച്ചിന്റെയും സെവാഗിന്റെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ ധോണി

ഓക്ക്‌ലാന്‍ഡ്: ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഇനി കളിക്കുക ന്യൂസിലാന്റുമായാണ്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.

തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി മിന്നുന്ന ഫോമിലുള്ള ധോണി കിവികളുടെ നാട്ടില്‍ ലക്ഷ്യം വയ്ക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്, അതും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള ഒരു വലിയ നേട്ടം. ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് ധോണിയെ കാത്തിരിക്കുന്നത്.

ന്യൂസിലന്‍ഡില്‍ സച്ചിന്‍ 18 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 652 റണ്‍സ് സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നിലുള്ള വിരേന്ദര്‍ സെവാഗ് 12 മത്സരങ്ങളില്‍നിന്നും 598 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ധോണി 12 മത്സരങ്ങളിലെ 9 ഇന്നിംഗ്‌സുകളില്‍നിന്നായി 456 റണ്‍സ് ആണ് നേടിയത്. നിലവിലെ ഫോമില്‍ കളി തുടരാനായാല്‍ ധോണിക്ക് സെവാഗിനെയും സച്ചിനെയും മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മികച്ച ഫോമിലാണ് മുന്‍ ക്യാപ്റ്റന്‍. ഓസ്‌ട്രേലിയയില്‍ സമാപിച്ച മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മൂന്ന് അര്‍ധശതകങ്ങള്‍ ഉള്‍പ്പെടെ ധോണി 193 റണ്‍സ് അടിച്ചെടുത്തിരുന്നു. ധോണി തന്നെയായിരുന്നു മാന്‍ ഓഫ് ദി സീരീസും.

Comments

comments

Categories: Sports