മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ചു. ആന്റ്വിഗയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലാണ് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ചത്.

ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് പാസ്‌പോര്‍ട്ട് ചോക്‌സി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നല്‍കിയത്. കൂടാതെ 177 ഡോളര്‍ പിഴയും അടച്ചു. പാസ്‌പോര്‍ട്ട് ഹൈക്കമ്മീഷന് കൈമാറിയതോടെ ചോക്‌സിയുടെ ഇന്ത്യന്‍ പൗരത്വം ഇല്ലാതായി.

2018 ല്‍ മെഹുല്‍ ചോക്‌സി കരീബിയന്‍ രാജ്യമായ ആന്റ്വിഗ ആന്റ് ബാര്‍ബുഡയില്‍ പൗരത്വം നേടിയിരുന്നു. ജനുവരി 15നാണ് ചോക്‌സി ആന്റിഗ്വ പൗരനായത്. തട്ടിപ്പ് കേസില്‍ പ്രതിയായ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ ആന്റിഗ്വയോട് ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ 13000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് ചോക്‌സിയും അനന്തരവന്‍ നിരവ് മോദിയും വിദേശത്തേയ്ക്ക് മുങ്ങിയത്. നിരവ് മോദി നിലവില്‍ ലണ്ടനിലാണുള്ളത്. ഇരുവരും കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാജ്യം വിട്ടത്.

Comments

comments

Categories: Current Affairs
Tags: mehul choksi