പ്രതിരോധ രംഗത്ത് ഇന്തോ-ചെക്ക് സഹകരണത്തിന് തയാര്‍: ആന്‍ഡ്രെജ് ബേബിസ്

പ്രതിരോധ രംഗത്ത് ഇന്തോ-ചെക്ക് സഹകരണത്തിന് തയാര്‍: ആന്‍ഡ്രെജ് ബേബിസ്

ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ചെക്ക് റിപ്പബ്ലിക് പ്രതിരോധമന്ത്രി അടുത്ത മാസം ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി: പ്രതിരോധം അടക്കമുള്ള വിവിധ മേഖലകളില്‍ ഇന്തോ-ചെക്ക് സഹകരണം വികസിപ്പിക്കാന്‍ തയാറാണെന്ന് ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്‍ഡ്രെജ് ബേബിസ്. ഇന്ത്യയിലെ ചെക്ക് എംബസ്സിയില്‍ നടന്ന ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവിധ മേഖലകളില്‍ ഇന്ത്യയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിച്ചത്.

ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതായാണ് ആന്‍ഡ്രെജ് ബേബിസ്. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം ആന്‍ഡ്രെജ് പങ്കെടുത്തിരുന്നു. ‘ആകര്‍ഷകമായ നേതൃത്വം’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആന്‍ഡ്രെജ് ബേബിസ് വിശേഷിപ്പിച്ചത്. ഗുജറാത്ത് ഉച്ചക്കോടിക്കിടെ മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഇരു രാജ്യങ്ങള്‍ക്കും പൊതു താല്‍പ്പര്യമുള്ള പ്രധാനപ്പെട്ട ആഗോള, പ്രാദേശിക വിഷയങ്ങളിലും മോദിയും ആന്‍ഡ്രെജും ചര്‍ച്ച നടത്തിയതായാണ് വിവരം. പ്രതിരോധ മേഖലയിലെ സഹകരണം, നിക്ഷേപങ്ങള്‍, ഡെല്‍ഹി-പ്രാഗ് റൂട്ടില്‍ നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ മോദിയുമായി ചര്‍ച്ച നടത്തിയെന്ന് ആന്‍ഡ്രെജ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തയാറാണെന്നും ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ചെക്ക് റിപ്പബ്ലിക് പ്രതിരോധമന്ത്രി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്നും ആന്‍ഡ്രെജ് പറഞ്ഞു. ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് എയ്‌റോ ഇന്ത്യ 2019 ഡിഫന്‍സ് എക്‌സിബിഷന്‍ നടക്കുന്നത്. പോര്‍ വിമാനങ്ങളുടെ നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനികളും പ്രതിരോധ ഉപകരണ നിര്‍മാണ കമ്പനികളും പരിപാടിയില്‍ പങ്കെടുക്കും.

Comments

comments

Categories: FK News