അഫ്ഗാനിസ്ഥാനുമായി 11 ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യ

അഫ്ഗാനിസ്ഥാനുമായി 11 ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യ

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനുമായി 9.5 മില്യണ്‍ ഡോളറിന്റെ 11 ധാരണപത്രത്തില്‍ ഒപ്പിട്ട് ഇന്ത്യ. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിരവധി തീവ്രവാദ ആക്രമണങ്ങള്‍ അടുത്തിടെ കാബൂളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും ഇന്ത്യ- അഫ്ഗാന്‍ ബന്ധത്തിന് തടസമാകുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.

അടിസ്ഥാന സൗകര്യം, ഹെല്‍ത്ത് ക്ലിനിക്കുകള്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ തുടങ്ങിയവയെല്ലാം ധാരണാപത്രത്തിന്റെ ഭാഗമാണ്.

ഹെല്‍ത്ത് ക്ലിനിക്കുകള്‍, ഓര്‍ഫനേജുകള്‍, ക്ലാസ്സ്‌റൂമുകള്‍, കനാല്‍ സംരക്ഷണ ഭിത്തികള്‍ എന്നിവയുടെ നിര്‍മാണം, അഫ്ഗാനിസ്ഥാനിലെ ഏഴ് പ്രവിശ്യകളിലെ സ്ത്രീകളുടെ സാമ്പത്തിക അവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസം, തൊഴില്‍, ജീവിതനിലവാരം, ശേഷി വികസനം തുടങ്ങിയ മേഖലകളില്‍ പ്രാദേശിക സമൂഹങ്ങളെ ഈ പ്രോജക്റ്റുകള്‍ പ്രോത്സാഹിപ്പിക്കും.

2005-2021 കൈലയളവില്‍ 120 മില്യണ്‍ ഡോളറിന്റെ 577 വികസന പദ്ധതികള്‍ക്കാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് ഫണ്ട് നല്‍കുന്നത് അതിന്റെ ഭാഗമായാണ് പുതിയ ധാരണാപത്രം.

Comments

comments

Categories: Current Affairs