സാമ്പത്തിക മാന്ദ്യം വെല്ലുവിളിയാകുമെന്ന് സിഇഒമാര്‍

സാമ്പത്തിക മാന്ദ്യം വെല്ലുവിളിയാകുമെന്ന് സിഇഒമാര്‍

ന്യൂയോര്‍ക്ക്: സാമ്പത്തിക മാന്ദ്യമാകും ഈ വര്‍ഷം തങ്ങള്‍ നേരിടാവുന്ന പ്രധാന വെല്ലുവിളിയെന്ന് സിഇഒമാരുടെ അഭിപ്രായ സര്‍വേ്. യുഎസ് ഗവേഷണ സ്ഥാപനമായ ദ കോണ്‍ഫറന്‍സ് ബോര്‍ഡ് സംഘടിപ്പിച്ച് സര്‍വേയില്‍ പങ്കെടുത്ത 800 ല്‍ അധികം സിഇഒമാരാണ് ഇക്കാര്യത്തില്‍ യോജിച്ചത്. ആഗോള വാണിജ്യ മേഖല അഭിമുഖീകരിക്കുന്ന ഭീഷണിയും രാഷ്ട്രീയ അസ്ഥിരതയുമാണ് 2019 ലെ വ്യാപാര ഭീഷണികളില്‍ രണ്ടും മൂന്നും സ്ഥാനത്ത്. പുതിയ വിപണി എതിരാളികള്‍, രാഷ്ട്രീയത്തിലും നയ രൂപീകരണ സ്ഥാപനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടല്‍, സൈബര്‍ ഭീഷണി, പണത്തിന്റെ മൂല്യത്തിലെ അസ്ഥിരത തുടങ്ങിയവയാണ് വിവിധ രാജ്യങ്ങളിലെ കമ്പനി മേധാവികളെ ആശങ്കപ്പെടുത്തുന്ന മറ്റ് പ്രശ്‌നങ്ങളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജപ്പാന്‍, ചൈന, ലാറ്റിനമേരിക്ക എന്നീ രാജ്യങ്ങളിലെ സിഇഒമാരാണ് സാമ്പത്തിക മാന്ദ്യത്തെ ഒന്നാമത്തെ ശത്രുവായി കാണുന്നത്. എന്നാല്‍ യുഎസിലെ വ്യവസായികളുടെ മൂന്നാമത്തെ ആശങ്ക മാത്രമാണിത്. സൈബര്‍ സുരക്ഷാ ഭീഷണികളാണ് അമേരിക്കന്‍ സിഇഒമാരെ ഏറ്റവും ഭയപ്പെടുത്തുന്നത്. പുതിയ വിപണി എതിരാളികളുടെ കടന്നുവരവ് രണ്ടാമതുണ്ട്. യുഎസും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധം ആഗോള തലത്തിലുള്ള സമ്പദ് വ്യവസ്ഥകളെയും താളം തെറ്റിക്കുമെന്നും വ്യാപകമായ ആശങ്കകളുണ്ട്.

ഈ വര്‍ഷത്തെ ലോക സാമ്പത്തിക ഫോറം നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലോക സാമ്പത്തിക ഫോറം കഴിഞ്ഞ ആഴ്ച്ച പുറത്തിറക്കിയ ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ട് 2019 ല്‍ പ്രധാന ആഗോള ശക്തികള്‍ തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍, കാലാവസ്ഥാ വ്യതിയാനംവും സൈബര്‍ ആക്രമണവും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഭരണകൂടങ്ങളുടെയും വ്യവസായികളുടെയും ശ്രമങ്ങളെ ദുര്‍ബലമാക്കുമെന്ന് നിരീക്ഷണമുണ്ടായിരുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Recession