പോളിയോ തുളളിമരുന്ന് വിതരണം ഈ വര്‍ഷം മുതല്‍ ഒറ്റത്തവണ മാത്രം

പോളിയോ തുളളിമരുന്ന് വിതരണം ഈ വര്‍ഷം മുതല്‍ ഒറ്റത്തവണ മാത്രം

ന്യൂഡല്‍ഹി : രാജ്യത്ത് പോളിയോ തുളളിമരുന്ന് വിതരണം ഈ വര്‍ഷം മുതല്‍ ഒറ്റത്തവണ മാത്രം. ഇന്ത്യ പോളിയോ വിമുക്ത രാജ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കട്ട് ലഭ്യമായ സാഹചര്യത്തില്‍ ആണ് നീക്കം .

ഒറ്റത്തവണ പോളിയോ വാക്‌സിനേഷന്‍ മൂന്നു വര്‍ഷം നല്‍കിയ ശേഷം ക്യാമ്ബയിന്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് .ഫെബ്രുവരി മൂന്നിന് മാത്രമേ ഇനിമുതല്‍ പോളിയോ വിതരണമുണ്ടാകുകയുള്ളു .

വര്‍ഷത്തില്‍ രണ്ടു തവണയാണ് സാധാരണ വാക്‌സിനേഷന്‍ നല്‍കുന്നത് .രാജ്യത്ത് രണ്ടുതവണയായി 1995 മുതലാണ് പോളിയോ തുളളിമരുന്ന വിതരണം ആരംഭം കുറിച്ചത് .

Comments

comments

Categories: Current Affairs, Slider
Tags: Pulse Polio