ഡിസംബറില്‍ ഒപെകിലെ ഇന്ധന ഉല്‍പാദനം ഗണ്യമായി കുറഞ്ഞു

ഡിസംബറില്‍ ഒപെകിലെ ഇന്ധന ഉല്‍പാദനം ഗണ്യമായി കുറഞ്ഞു

ഡിസംബറില്‍ ഒപെകിലെ ഇന്ധന ഉല്‍പാദനം 751,000 ബിപിഡിയില്‍ നിന്നും 31.6 മില്യണ്‍ ബിപിഡി ആയി കുറഞ്ഞു

വിയന്ന സൗദി അറേബ്യ പ്രതീക്ഷിച്ചതിലും അധികം ഉല്‍പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ഇന്ധന ഉല്‍പാദനം കുറയുന്നു. ഡിസംബര്‍ മാസത്തില്‍ ഒപെകില്‍ നിന്നുള്ള എണ്ണ ഉല്‍പാദനത്തില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം നിലവില്‍ വരുന്നതിന് ഒരു മാസം മുമ്പ് തന്നെ ഉല്‍പാദനത്തിലുണ്ടായ കുറവ് എണ്ണവിപണിക്ക് ആശങ്ക നല്‍കുന്നതാണ്.

പ്രതിദിനം 1.2 മില്യണ്‍ ബാരല്‍(ബിപിഡി) എന്ന കണക്കിലുള്ള എണ്ണ ഉല്‍പാദനം നിലനിര്‍ത്തുന്നതിന് വേണ്ടി റഷ്യയും മറ്റ് ഒമ്പത് രാഷ്ട്രങ്ങളുമായി ഒപെക് കഴിഞ്ഞ മാസം ധാരണയിലെത്തിയിരുന്നു. എണ്ണവിലയില്‍ ഇടിവുണ്ടാക്കുന്ന തരത്തിലുള്ള അവസ്ഥ സൃഷ്ടിക്കാതിരിക്കാനാണ് ഒപെക് പ്ലസ് എന്ന ഈ കൂട്ടായ്മ ശ്രമിക്കുന്നത്. 2018 അവസാന പാദത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു.

ഡിസംബര്‍ മാസത്തില്‍ 14 അംഗ ഒപെകില്‍ നിന്നുള്ള എണ്ണ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഉല്‍പാദനം 751,000 ബിപിഡിയില്‍ നിന്നും 3.16 മില്യണ്‍ ബിപിഡി ആയാണ് കുറഞ്ഞത്.

ഒപെകിലെ മുഖ്യ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ ആണ് ഒപെകിലെ എണ്ണ കയറ്റുമതിയെ നിയന്ത്രിക്കുന്ന പ്രധാനശക്തി. 468,000 ബിപിഡി എന്ന കണക്കില്‍ നിന്നും സൗദിയില്‍ നിന്നുള്ള എണ്ണ ഉല്‍പാദനം കഴിഞ്ഞ മാസം 10.5 മില്യണ്‍ ബിപിഡി ആയി കുറഞ്ഞിരുന്നു. ഡിസംബറില്‍ സൗദിയില്‍ നിന്നുള്ള എണ്ണ കയറ്റുമതി 10.7 മില്യണ്‍ ബിപിഡി ആയി കുറയുമെന്ന് സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫലിഹ് നേരത്തെ അറിയിച്ചിരുന്നു. ഈ മാസം കയറ്റുമതി 10.2 മില്യണ്‍ ബിപിഡി ആയി കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം.

Comments

comments

Categories: Arabia
Tags: OPEC