ഇടക്കാല ബജറ്റ് വോട്ട്-ഓണ്‍-എക്കൗണ്ടില്‍ ഒതുങ്ങില്ല: ജയ്റ്റ്‌ലി

ഇടക്കാല ബജറ്റ് വോട്ട്-ഓണ്‍-എക്കൗണ്ടില്‍ ഒതുങ്ങില്ല: ജയ്റ്റ്‌ലി

ആര്‍ബിഐ പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് ധനമന്ത്രി; ബജറ്റ് താന്‍ അവതരിപ്പിക്കില്ലെന്ന വാര്‍ത്തകളോട് പ്രതികരിച്ചില്ല

ന്യൂഡെല്‍ഹി: അടുത്ത മാസം ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വോണ്‍-ഓണ്‍-എക്കൗണ്ട് ആകണമെന്ന് നിര്‍ബന്ധമില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സമ്പദ് വ്യവസ്ഥയും കാര്‍ഷിക മേഖലയും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനായി തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സാധാരണ സ്വീകരിക്കാറുള്ള രീതികളില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുമെന്നും അദ്ദേഹം വ്യക്തമായ സൂചന നല്‍കി. ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു ചികില്‍സയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലുള്ള ജയ്റ്റ്‌ലി. ബജറ്റ് താന്‍ അവതരിപ്പിച്ചേക്കില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ചികിത്സ നീണ്ടുപോയേക്കുമെന്നതിനാല്‍ പിയൂഷ് ഗോയല്‍ ജയ്റ്റ്‌ലിക്ക് പകരം ഇടക്കാല ബജറ്റ് അവതരിപ്പിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

സാമ്പത്തികപരമായ അച്ചടക്കം വേണമെന്നാണ് താന്‍ എപ്പോഴും വിശ്വസിക്കുന്നതെന്നും മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ ഇതിനു തയാറാകാത്തതിന്റെ അനന്തര ഫലങ്ങള്‍ നാം കണ്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലെത്തിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിൡ വ്യാജ പ്രചരണങ്ങളിലൂന്നിയ പ്രതിലോമ രാഷ്ട്രീയത്തിലൂടെ ഇതിനു പരിഹാരം കാണാനാവില്ല. ഭരണ തുടര്‍ച്ചയും സ്ഥിരതയും നിശ്ചദാര്‍ഢ്യവുമാണ് രാജ്യത്തിനാവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പണപെരുപ്പം മന്ദഗതിയിലായ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ പടിപടിയായി കുറയ്ക്കാന്‍ ആര്‍ബിഐ തയാറാവണമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ‘ലോകത്തെ ഏറ്റവും വലിയ പലിശ നിരക്ക് ഇവിടെ നടപ്പാക്കാനാവില്ല,’ അദ്ദേഹം പ്രതികരിച്ചു

Comments

comments

Categories: FK News