ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് സീരീസ് അവതരിപ്പിച്ചു

ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് സീരീസ് അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 16.85 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇരു ബൈക്കുകളും രണ്ട് വീതം വേരിയന്റുകളില്‍ ലഭിക്കും. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 16.85 ലക്ഷം രൂപയും പ്രോ വേരിയന്റിന് 20.05 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ മോഡലിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 18.25 ലക്ഷം രൂപയും പ്രോ വേരിയന്റിന് 21.95 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം എല്ലാ വേരിയന്റുകളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് ആരംഭിച്ചു. അഞ്ച് ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് സീരീസ് ബുക്ക് ചെയ്യാം.

മുന്‍ഗാമിയായ ആര്‍ 1200 ജിഎസ് മോട്ടോര്‍സൈക്കിളുമായി (1170 സിസി) താരതമ്യം ചെയ്യുമ്പോള്‍ വലിയ ഡിസ്‌പ്ലേസ്‌മെന്റ് എന്‍ജിന്‍, പുതിയ ഇലക്ട്രോണിക്‌സ് എന്നിവയാണ് പുതിയ ബൈക്കുകളുടെ സവിശേഷതകള്‍. എന്‍ജിന്റെ ബോര്‍ 1.5 മില്ലി മീറ്ററും സ്‌ട്രോക്ക് 3 മില്ലി മീറ്ററും വര്‍ധിച്ചതോടെ ഡിസ്‌പ്ലേസ്‌മെന്റ് 1254 ക്യൂബിക് സെന്റീമീറ്ററായി ഉയര്‍ന്നു. ഷിഫ്റ്റ്കാം ടെക്‌നോളജി അഥവാ വേരിയബിള്‍ വാല്‍വ് ടൈമിംഗ് (വിവിടി) എന്‍ജിന്റെ സവിശേഷതയാണ്. പുതിയ 1254 സിസി, ബോക്‌സര്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ 7750 ആര്‍പിഎമ്മില്‍ 136 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 143 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 9 ബിഎച്ച്പി, 18 എന്‍എം എന്നിങ്ങനെയാണ് വര്‍ധിച്ചത്. കൂടാതെ, ബൈക്കിന് പുതിയ എക്‌സോസ്റ്റ് മാനിഫോള്‍ഡ് സിസ്റ്റം നല്‍കി.

രണ്ട് റൈഡിംഗ് മോഡുകള്‍ സ്റ്റാന്‍ഡേഡായി ലഭിച്ചു. കംഫര്‍ട്ട് പാക്കേജ്, ടൂറിംഗ് പാക്കേജ്, ഡൈനാമിക് പാക്കേജ് എന്നിവ ഓപ്ഷണലായി തെരഞ്ഞെടുക്കാം. ക്രോസ് സ്‌പോക്ക് വീലുകള്‍ സവിശേഷതയാണ്. 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് നല്‍കിയിരിക്കുന്നത്. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം.

Comments

comments

Categories: Auto