ഇഷ്ടം പിടിച്ചുപറ്റി കിയ ടെല്യുറൈഡ്

ഇഷ്ടം പിടിച്ചുപറ്റി കിയ ടെല്യുറൈഡ്

യുഎസ് വിപണി മനസ്സില്‍ക്കണ്ടാണ് ടെല്യുറൈഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

ഡിട്രോയിറ്റ് : കിയ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയതും വലുതുമായ എസ്‌യുവി ഡിട്രോയിറ്റ് ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. യുഎസ് വിപണി മനസ്സില്‍ക്കണ്ടാണ് ടെല്യുറൈഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്നുനിര സീറ്റിംഗ്, ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) എന്നിവ സവിശേഷതകളാണ്. രണ്ടാം നിരയില്‍ നല്‍കിയിരിക്കുന്നത് ക്യാപ്റ്റന്‍ സീറ്റുകളാണ്.

3.0 ലിറ്റര്‍, വി6, പെട്രോള്‍ എന്‍ജിനാണ് എസ്‌യുവി ഉപയോഗിക്കുന്നത്. 291 എച്ച്പി കരുത്തും 355 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. തല്‍ക്കാലം ഈ ഒരേയൊരു പവര്‍ട്രെയ്ന്‍ ഓപ്ഷന്‍ മാത്രമാണ് ഉള്ളത്. 2016 ഡിട്രോയിറ്റ് ഓട്ടോ ഷോയില്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഹൈബ്രിഡ് സൂചന നല്‍കിയിരുന്നു.

സ്മാര്‍ട്ട്, ഇക്കോ, സ്‌പോര്‍ട്, കംഫര്‍ട്ട് എന്നിവയാണ് ഡ്രൈവിംഗ് മോഡുകള്‍., സ്‌നോ, എഡബ്ല്യുഡി ലോക്ക് എന്നീ സെറ്റിംഗ്‌സ് സവിശേഷതയാണ്. ഹ്യുണ്ടായ് പാലിസേഡിന്റെ ‘ബ്രോ’ ആണ് കിയ ടെല്യുറൈഡ്. 2018 ലോസ് ആഞ്ജലസ് ഓട്ടോ ഷോയിലാണ് പാലിസേഡ് അനാവരണം ചെയ്തത്. രണ്ട് മോഡലുകളും ഇന്ത്യയിലെത്തുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

Comments

comments

Categories: Auto