ഈസ്‌മൈ ട്രിപ് ഐപിഒ വിപണിയിലേക്ക്

ഈസ്‌മൈ ട്രിപ് ഐപിഒ വിപണിയിലേക്ക്

പ്രാഥമിക ഓഹരി വില്‍പ്പന വഴി 1,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി

ന്യൂഡെല്‍ഹി: യാത്രാ ബുക്കിംഗ് വെബ്‌സൈറ്റ് ആയ ഈസ്‌മൈ ട്രിപ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒ വഴി 1,500 കോടി രൂപയുടെ (210 മില്യണ്‍ ഡോളര്‍) നിക്ഷേപം സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് കമ്പനിയായിരിക്കും ഇത്.

ട്രാവല്‍ ബുക്കിംഗ് വിപണിയില്‍ ഈസ്‌മൈ ട്രിപ്പിന്റെ മുഖ്യ എതിരാളിയായ മേക്ക്‌മൈ ട്രിപ് 2010ല്‍ നാസ്ഡാക്യുവില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാഥമിക ഓഹരി വില്‍പ്പന വഴി 70 മില്യണ്‍ ഡോളറാണ് മേക്ക്‌മൈ ട്രിപ്പ് സമാഹരിച്ചത്. ഈസ്‌മൈ ട്രിപ്പിനേക്കാള്‍ കുറഞ്ഞത് നാല് മടങ്ങ് അധികാണ് മേക്ക്‌മൈ ട്രിപ്പിന്റെ വരുമാനം. സഹോദരങ്ങളായ നിഷാന്ത് പിറ്റിയും റികന്ത് പിറ്റിയും ചേര്‍ന്നാണ് ഈസ്‌മൈ ട്രിപ്പ് ആരംഭിച്ചത്.

പ്രാഥമിക ഓഹരി വില്‍പ്പന സംബന്ധിച്ച് ബാങ്കുകളുമായും നിയമ സംരംഭങ്ങളുമായും കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്. നടപ്പു വര്‍ഷം ആദ്യ പകുതിയില്‍ ഓഹരി വില്‍പ്പന നടന്നേക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്രപ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഐപിഒയ്ക്ക് നേതൃത്വം നല്‍കുന്ന ബാങ്കുകള്‍. ഐപിഒ വഴി 6000-7,500 കോടി രൂപയുടെ മൂല്യം നേടാന്‍ കമ്പനിക്ക് കഴിയുമെന്നാണ് സ്ഥാപകര്‍ പ്രതീക്ഷിക്കുന്നത്.

പരസ്യങ്ങള്‍ക്കും പ്രൊമോഷനുമായുള്ള ചെലവിടല്‍ ഈസ്‌മൈ ട്രിപ്പ് നിയന്ത്രിച്ചിട്ടുണ്ട്. ട്രാവല്‍
ഏജന്റുകളില്‍ നിന്നും വിമാന ടിക്കറ്റുകള്‍, ഹോട്ടലുകള്‍, ഹോളിഡേ പാക്കേജുകള്‍ തുടങ്ങിയവയുടെ വമ്പന്‍ ബുക്കിംഗുകള്‍ ഏറ്റെടുക്കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. കമ്പനികളുമായുള്ള സഹകരണത്തിലൂടെ വരുമാന കുറവ് നികത്താനുള്ള ശ്രമങ്ങളും ഈസ്‌മൈ ട്രിപ് നടത്തുന്നുണ്ട്.

Comments

comments

Categories: Top Stories
Tags: Ease my trip