2020 ഫോക്‌സ്‌വാഗണ്‍ പസാറ്റ് പ്രദര്‍ശിപ്പിച്ചു

2020 ഫോക്‌സ്‌വാഗണ്‍ പസാറ്റ് പ്രദര്‍ശിപ്പിച്ചു

ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നീ മേഖലകളില്‍ കാര്യമായ മെയ്ക്ക്ഓവര്‍ നടത്തി

ഡിട്രോയിറ്റ് : 2020 മോഡല്‍ ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഈ വര്‍ഷത്തെ നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അരങ്ങേറ്റം കുറിച്ചു. യുഎസ് സ്‌പെസിഫിക്കേഷനുകളുള്ള പുതു തലമുറ പസാറ്റ് സെഡാനാണ് അനാവരണം ചെയ്തത്. കൂടുതല്‍ ബോള്‍ഡ് ഡിസൈന്‍, പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ സാങ്കേതികവിദ്യ, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ പസാറ്റ് അമേരിക്കന്‍ വിപണിയിലെത്തുന്നത്. മുന്‍ തലമുറ പസാറ്റിന്റെ അതേ അണ്ടര്‍പിന്നിംഗ്‌സ് നിലനിര്‍ത്തിയപ്പോള്‍തന്നെ ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നീ മേഖലകളില്‍ കാര്‍ കാര്യമായ മെയ്ക്ക്ഓവര്‍ നടത്തിയിരിക്കുന്നു. നാല് വേരിയന്റുകളിലും ലോഞ്ച് ഓണ്‍ലി ലിമിറ്റഡ് മോഡലിലും 2020 ഫോക്‌സ്‌വാഗണ്‍ പസാറ്റ് ലഭിക്കും.

പുതിയ വീതിയേറിയ ഗ്രില്‍, ഇരുപാര്‍ശ്വങ്ങളിലും പുതിയ ഡബിള്‍ ബാരല്‍ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, കൂടെ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയോടെ മുഖം മിനുക്കിയാണ് പുതിയ പസാറ്റ് വരുന്നത്. വീതിയേറിയ സെന്‍ട്രല്‍ എയര്‍ഡാം സഹിതം അഗ്രസീവ് ബംപര്‍, മസ്‌കുലര്‍ ക്യാരക്ടര്‍ ലൈനുകളോടെ പരിഷ്‌കരിച്ച ഹുഡ് എന്നിവയാണ് മിഡ് സൈസ് സെഡാനിലെ മറ്റ് കാഴ്ച്ചാപരമായ മാറ്റങ്ങള്‍. സ്റ്റാന്‍ഡേഡ് 17 ഇഞ്ച് അലുമിനിയം അലോയ് വീലുകള്‍, ഓപ്ഷണല്‍ 18, 19 ഇഞ്ച് വീലുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവയും എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകള്‍ തന്നെ. കാബിനില്‍ പുതിയ ഡിസൈന്‍ നല്‍കിയിരിക്കുന്നു.

ഫോക്‌സ്‌വാഗന്റെ 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ടിഎസ്‌ഐ എന്‍ജിന്‍ പുതിയ പസാറ്റിന് തുടര്‍ന്നും കരുത്തേകും. ഈ മോട്ടോര്‍ പരമാവധി 174 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ 280 ന്യൂട്ടണ്‍ മീറ്ററായി ടോര്‍ക്ക് വര്‍ധിച്ചിരിക്കുന്നു. പുതിയ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, പുതിയ സോഫ്റ്റ്‌വെയര്‍ എന്നിവയ്ക്ക് നന്ദി പറയാം. 6 സ്പീഡ് ഓട്ടോമാറ്റിക് ടിപ്‌ട്രോണിക് ട്രാന്‍സ്മിഷന്‍ മുന്‍ ചക്രങ്ങളിലേക്കാണ് കരുത്ത് എത്തിക്കുന്നത്.

Comments

comments

Categories: Auto