റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി

റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി

ഇഷ്യു കാലാവധി നീട്ടുന്നതിന് ട്രസ്റ്റുകള്‍ക്ക് അനുമതിയുണ്ടാകും

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകള്‍ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ക്കുമുള്ള മാനദണ്ഡങ്ങളില്‍ ഓഹരി വിപണി നിയന്ത്രകരായ സെബി ഭേദഗതികള്‍ കൊണ്ടുവന്നു. ഓഹരികളുടെ അവതരണം കൂടുതല്‍ ലളിതമാക്കുന്നതിനായാണ് നടപടി.നഇപ്പോള്‍ എഎസ്ബിഎ ( അപ്ലിക്കന്റ്‌സ് സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട്) മാര്‍ഗത്തിലൂടെയുള്ള അപേക്ഷകരെ മാത്രമാണ് ട്രസ്റ്റുകള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകള്‍ അടിസ്ഥാന വില പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുന്നതിന് അഞ്ചു ദിവസം മുന്‍പെങ്കിലും പ്രഖ്യാപിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. അത് രണ്ടു ദിവസമായി കുറച്ചിട്ടുണ്ട്. രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് സെബി ഈ ഭേദഗതികള്‍ പ്രഖ്യാപിച്ചത്. നിക്ഷേപ ട്രസ്റ്റുകളുടെ ഐപിഒ നടപടികള്‍ ലളിതമാക്കാനും യുക്തിസഹമാക്കാനുമാണ് മാറ്റമെന്ന് സെബി വിശദീകരിക്കുന്നു.

ശക്തമായ ആവശ്യകത, ബാങ്കിംഗ് പണിമുടക്ക് എന്നിവ പോലുള്ള സാഹചര്യങ്ങളില്‍ ഇഷ്യു കാലാവധി നീട്ടുന്നതിന് ട്രസ്റ്റുകള്‍ക്ക് അനുമതിയുണ്ടാകും. ചുരുങ്ങിയത് മൂന്നു ദിവസവും പരമാവധി 30 ദിവസവുമാണ് ഇത്തരത്തില്‍ ബിഡ് കാലാവധി നീട്ടാനാകുക. ബ്ലോക്ക് ചെയപ്പെടേണ്ട എക്കൗണ്ട് നിലനിര്‍ത്തുന്ന, സ്വയം സാക്ഷ്യപ്പെടുത്തിയ സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ക്കോ ഇടനിലക്കാര്‍ക്കോ ആണ് നിക്ഷേപകര്‍ പൂര്‍ണമായ താല്‍പ്പര്യപത്രവും അപേക്ഷയും സമര്‍പ്പിക്കേണ്ടത്. ഓഹരി വിപണികളിലെ ഇലക്ട്രോണിക് ബിഡിംഗ് സംവിധാനത്തില്‍ അപേക്ഷയിലെ എല്ലാ വിശദാംശങ്ങളോടും കൂടി താല്‍പ്പര്യപത്രം അപ് ലോഡ് ചെയ്യുന്നതില്‍ ഇടനിലക്കാര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകും.

ഓഹരി വിപണികള്‍ സുതാര്യമായ ഇലക്ട്രോണിക് ബിഡിംഗ് സംവിധാനം ഒരുക്കണമെന്നും ഓരോ ബിഡിംഗ് ദിവസത്തിന്റെയും അവസാനം ഇലക്ട്രോണിക് താല്‍പ്പര്യ പത്രങ്ങളിലെ വിശദാംശങ്ങള്‍ ഡെപ്പോസിറ്ററി രേഖകളുമായി ചേര്‍ത്തുവെച്ച് പരിശോധിക്കണമെന്നും സെബി നിര്‍ദേശിക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Real estate, Sebi