ഹോണ്ട സിബി300ആര്‍ ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ചു

ഹോണ്ട സിബി300ആര്‍ ഇന്ത്യയിലേക്ക്; ബുക്കിംഗ് ആരംഭിച്ചു

5,000 രൂപ ടോക്കണ്‍ തുക നല്‍കി ഹോണ്ട വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ ബുക്കിംഗ് നടത്താം

ന്യൂഡെല്‍ഹി : സിബി300ആര്‍ സൂപ്പര്‍ബൈക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ഓള്‍-ന്യൂ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. 5,000 രൂപ ടോക്കണ്‍ തുക നല്‍കി ഹോണ്ട വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം.

നിയോ സ്‌പോര്‍ട്‌സ് കഫേ സ്‌റ്റൈല്‍ ലഭിച്ച ബൈക്കിന്റെ കൃത്യമായ വില പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ രണ്ടര ലക്ഷം രൂപയില്‍ താഴെ ആയിരിക്കും എക്‌സ് ഷോറൂം വിലയെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വെളിപ്പെടുത്തി. പാര്‍ട്ടുകളും ഘടകങ്ങളും ഇറക്കുമതി ചെയ്ത് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യും (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍-സികെഡി രീതി).

286 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹോണ്ട സിബി300ആര്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 31 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ഘടിപ്പിച്ചു. ഇന്ത്യാ ബൗണ്ട് മോഡലിന്റെ സ്‌പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മേല്‍പ്പറഞ്ഞ കണക്കുകളുമായി ചേര്‍ന്നുപോകുന്നതായിരിക്കും.

നിയോ സ്‌പോര്‍ട്‌സ് കഫേ ഫിലോസഫി മുറുകെപ്പിടിക്കുന്നതിനാല്‍ വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംപ് കാണാം. മുന്‍ ചക്രത്തില്‍ 296 എംഎം ഡിസ്‌ക് ബ്രേക്ക്, പിന്‍ ചക്രത്തില്‍ 220 എംഎം ഡിസ്‌ക് ബ്രേക്ക് എന്നിവ ബ്രേക്കിംഗ് നിര്‍വ്വഹിക്കും. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു) ഉപയോഗിക്കുന്ന ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറായിരിക്കും.

Comments

comments

Categories: Auto
Tags: Honda CB300R