ആഗോള സാഹചര്യം അനൂകൂലമായാല്‍ വളര്‍ച്ച കൂടും: ഫിച്ച് റിപ്പോര്‍ട്ട്

ആഗോള സാഹചര്യം അനൂകൂലമായാല്‍ വളര്‍ച്ച കൂടും: ഫിച്ച് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനത്തിലെത്തുമെന്ന് പ്രവചനം. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന് 7.2 ശതമാനം വളര്‍ച്ച നേടാനാകുമെന്നും യുഎസ് റേറ്റിംഗ് സ്ഥാപനമായ ഫിച്ച് ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് അഭിപ്രായപ്പെടുന്നു. അസംസ്‌കൃത എണ്ണയുടെ വില, ഡോളറിന്റെ മൂല്യം തുടങ്ങിയ ആഗോള സാഹചര്യങ്ങള്‍ പ്രതികൂലമാകാതിരുന്നാല്‍ ഈ വളര്‍ച്ചാ നിരക്ക് വര്‍ധിക്കുമെന്നാണ് റേറ്റിംഗ് ഏജന്‍സി പറയുന്നത്.

2019 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനകമ്മി, പ്രതീക്ഷിച്ചിരുന്ന 3.3 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി വര്‍ധിക്കും. റീട്ടെയ്ല്‍ രംഗത്ത് 3.4 ശതമാനവും ഹോള്‍സെയില്‍ മേഖലയില്‍ 4.3 ശതമാനവും പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 4.9 ശതമാനവും 3.5 ശതമാനവുമാകും. ഇത് അടുത്ത മാസത്തെ സാമ്പത്തിക അവലോകന വേളയില്‍ നയങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy, Slider