ഹീറോ എച്ച്എഫ് ഡീലക്‌സ് കൂടുതല്‍ സുരക്ഷിതം

ഹീറോ എച്ച്എഫ് ഡീലക്‌സ് കൂടുതല്‍ സുരക്ഷിതം

ഐബിഎസ് (ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം) നല്‍കി മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : ഐബിഎസ് (ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം) നല്‍കി ഹീറോ എച്ച്എഫ് ഡീലക്‌സ് പരിഷ്‌കരിച്ചു. രണ്ട് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും. 48,942 രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സുരക്ഷിത ബ്രേക്കിംഗ് ഉറപ്പാക്കുന്നതാണ് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം. പുതിയ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത ഇതുതന്നെ. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) തന്നെയാണ് ഐബിഎസ്. റിയര്‍ ബ്രേക്ക് ലിവര്‍ മാത്രം പിടിക്കുമ്പോള്‍ രണ്ട് ബ്രേക്കുകളും പ്രയോഗിക്കപ്പെടുന്നതാണ് ഐബിഎസ്.

നിലവിലെ അതേ 97 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, എന്‍ജിന്‍ തുടര്‍ന്നും ഉപയോഗിക്കും. ഈ മോട്ടോര്‍ 8.2 ബിഎച്ച്പി കരുത്തും 8.05 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കാര്‍ബുറേറ്റഡ് എന്‍ജിനുമായി 4 സ്പീഡ് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. ഇന്ധനം ലാഭിക്കാന്‍ സഹായിക്കുന്ന ഐ3എസ് സാങ്കേതികവിദ്യ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

മോട്ടോര്‍സൈക്കിളിലെ ഗ്രാഫിക്‌സ് പരിഷ്‌കരിച്ചിട്ടുണ്ട്. ഇരുചക്രങ്ങളിലും ഡ്രം ബ്രേക്കുകളാണ്. എന്നാല്‍ ഐബിഎസ് നല്‍കിയതോടെ പിന്‍ചക്രത്തിലെ ഡ്രം ബ്രേക്ക് ഇപ്പോള്‍ 130 എംഎം വലുപ്പമുള്ളതാണ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. ഹീറോ മോട്ടോകോര്‍പ്പിന്റെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ബെസ്റ്റ് സെല്ലിംഗ് മോട്ടോര്‍സൈക്കിളുകളിലൊന്നാണ് ഹീറോ എച്ച്എഫ് ഡീലക്‌സ്. സുരക്ഷാ ഫീച്ചറുകളും മറ്റും നല്‍കിയതോടെ വില്‍പ്പന പിന്നെയും വര്‍ധിക്കും.

Comments

comments

Categories: Auto