Archive

Back to homepage
Business & Economy Slider

ഇന്ത്യയില്‍ 1,431 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ തങ്ങളുടെ മൊത്തവില്‍പ്പന യൂണിറ്റില്‍ 1,431 കോടി രൂപയുടെ (201 മില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തി. ഇന്ത്യന്‍ വിപണിയില്‍ വിപണി നേതൃത്വം ശക്തമാക്കുന്നതിനും ആമസോണുമായുള്ള മത്സരം കടുപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി

Business & Economy Slider

ആഗോള സാഹചര്യം അനൂകൂലമായാല്‍ വളര്‍ച്ച കൂടും: ഫിച്ച് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനത്തിലെത്തുമെന്ന് പ്രവചനം. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന് 7.2 ശതമാനം വളര്‍ച്ച നേടാനാകുമെന്നും യുഎസ് റേറ്റിംഗ് സ്ഥാപനമായ ഫിച്ച് ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ് ആന്‍ഡ്

Current Affairs Slider

700 കോടി നിക്ഷേപിക്കാമെന്ന് ഗോയല്‍; നിക്ഷേപ വാര്‍ത്ത നിഷേധിച്ച് ഇത്തിഹാദ്

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് വലയുന്ന ജെറ്റ് എയര്‍വേയ്‌സില്‍ ഉപാധികളോടെ 700 കോടി രൂപ നിക്ഷേപിക്കാന്‍ തയാറാണെന്ന് ചെയര്‍മാന്‍ നരേഷ് ഗോയല്‍. സാമ്പത്തിക ബാധ്യതകള്‍ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് എസ്ബിഐ ചെയര്‍മാന്‍ രജ്‌നീഷ് കുമാറിനയച്ച കത്തിലാണ് അദ്ദേഹം പുതിയ വാഗ്ദാനം മുന്നോട്ട്

Current Affairs Slider

ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ ഗോയല്‍ ബജറ്റ് അവതരിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചികില്‍സക്കായി യുഎസിലേക്ക് പോയ സാഹചര്യത്തില്‍ റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇത്തവണത്തെ ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനും അതിനു മുന്‍പുള്ള ചര്‍ച്ചകള്‍ക്കും ജയ്റ്റ്‌ലിക്ക് സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് പീയൂഷ് ഗോയലിന്

Business & Economy Slider

അഞ്ച് ട്രില്യണിലേക്ക് വളരാന്‍ അനേകം ഉപായങ്ങള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2025 ഓടെ അഞ്ച് ട്രില്യണ്‍ ഡോളറിലേക്ക് വികസിപ്പിക്കുന്നതിനാവശ്യമായ രൂപരേഖയുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം. സര്‍ക്കാരിലെയും വാണിജ്യ മേഖലയിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) രൂപീകരിച്ച സമിതിയാണ് ഇത്

Current Affairs Slider

തന്ത്രപ്രധാന മേഖലയായി ഇന്ത്യന്‍ മഹാസമുദ്രം

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍മഹാസമുദ്രത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും ഈ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ ഇതിനുദാഹരണമാണ്. ചൈനയുടെ വളര്‍ച്ചയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിപ്പിക്കുന്ന അവരുടെ സ്വാധീനവും ചെറുക്കുക എന്നൊരു ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ബില്യണ്‍കണക്കിന് ഡോളര്‍ ഒഴുക്കി ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും

Current Affairs Slider

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് താല്‍പ്പര്യം ദുബായ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍…

ദുബായ്: ഈ വര്‍ഷം ഇന്ത്യന്‍ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും താല്‍പ്പര്യമുള്ള വിനോദ ഡെസ്റ്റിനേഷനുകള്‍ ദുബായിയും തായ്‌ലന്‍ഡും സിംഗപ്പൂരുമാണെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ഇന്ത്യന്‍ ടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ലക്ഷ്യസ്ഥാനം ദുബായ് തന്നെയാണ്. താങ്ങാവുന്ന നിരക്കില്‍ പോയി വരാമെന്നതും വിനോദത്തിലധിഷ്ഠിതമായ ടൂറിസം ഇവന്റുകളുമാണ്

World

സംശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനം സാവധാനമെന്ന് സൗദി

റിയാദ്: പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് പൊടുന്നനെയുള്ള മാറ്റം സൗദി അറേബ്യ ആഗ്രഹിക്കുന്നില്ലെന്ന് ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലി. പടിപടിയായുള്ള മാറ്റമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒരു എടുത്തുചാട്ടത്തിന് പദ്ധതിയില്ലെന്നും സൗദി മന്ത്രി വ്യക്തമാക്കി. അതേസമയം സംശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള ശേഷിയില്‍ അസാധാരണവേഗത്തിലാണ്

Business & Economy Slider

റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകള്‍ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ക്കുമുള്ള മാനദണ്ഡങ്ങളില്‍ ഓഹരി വിപണി നിയന്ത്രകരായ സെബി ഭേദഗതികള്‍ കൊണ്ടുവന്നു. ഓഹരികളുടെ അവതരണം കൂടുതല്‍ ലളിതമാക്കുന്നതിനായാണ് നടപടി.നഇപ്പോള്‍ എഎസ്ബിഎ ( അപ്ലിക്കന്റ്‌സ് സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട്) മാര്‍ഗത്തിലൂടെയുള്ള അപേക്ഷകരെ മാത്രമാണ്

Business & Economy

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യ മുന്നില്‍: ആനന്ദ് മഹേശ്വരി

ന്യൂഡെല്‍ഹി: തൊഴില്‍ ശേഷിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ശേഷികള്‍ കൂടുതലായി എത്തുന്നത് വിചാരിച്ചതിലും വേഗത്തില്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ശക്തിപകരുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പ്രസിഡന്റ് ആനന്ദ് മഹേശ്വരി. എഐയിലേക്കുള്ള ഒരു സാങ്കേതിക പരിവര്‍ത്തനം ആഗോള തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 2020ഓടെ ആഗോള തലത്തില്‍

Current Affairs Slider

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 6000 കോടി രൂപ കൂടി അനുവദിച്ചു

ന്യൂഡെല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ 6000 കോടിയിധികം രൂപയുടെ അധിക വിഹിതം അനുവദിച്ചു. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിക്കായി അനുവദിച്ച തുക 61,084 കോടി രൂപയിലെത്തി. ഒരു വര്‍ഷം തൊഴിലുറപ്പു പദ്ധതിക്കായി നീക്കിവെക്കുന്ന ഇതുവരെയുള്ള ഏറ്റവും

Business & Economy

സര്‍ക്കാര്‍ ബോണ്ടുകളില്‍ പിന്‍വലിക്കല്‍, കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപം

ന്യൂഡെല്‍ഹി: രാജ്യത്തെ ബോണ്ട് വിപണിയില്‍ വിദേശ നിക്ഷേപകര്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള പിന്‍വലിക്കല്‍ തുടരുകയാണ്. എന്നാല്‍ കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപം കൂട്ടിച്ചേര്‍ക്കുന്നതിനും വിദേശ നിക്ഷേപകര്‍ തയാറാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ രണ്ട് ആഴ്ചകളിലായി 33.5 ബില്യണ്‍ രൂപയുടെ അറ്റ

Slider World

ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം അടുത്താഴ്ച

ദാവോസ്: ആഗോളവത്കരത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനം അടുത്തയാഴ്ച നടക്കും. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ ജനുവരി 21ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ 110ലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ള 3000ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. സമാധാനപൂര്‍വവും സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്റെ

Business & Economy Slider

ഇന്ത്യയുടെ വ്യാപാര കമ്മി പത്ത് മാസത്തെ താഴ്ച്ചയില്‍

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വ്യാപാര കമ്മി ഡിസംബറില്‍ 13.08 ബില്യണ്‍ ഡോളറിലേക്ക് ചുരുങ്ങിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വ്യാപാര കമ്മിയാണിത്. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമാണ് വ്യാപാര കമ്മി. 2017 ഡിസംബറില്‍ 14.20

Business & Economy Slider

എഫ്ഡിഐ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഭേദഗതികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും സര്‍ക്കാരിനെ സമീപിച്ചു. എഫ്ഡിഐ നയത്തിലെ പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഫെബ്രുവരി ഒന്നുവരെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സമയം