വ്യാവസായിക സംഘടനകളുമായി ആര്‍ബിഐ ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും

വ്യാവസായിക സംഘടനകളുമായി ആര്‍ബിഐ ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യാഴാഴ്ച വ്യാവസായിക സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. സംഘടനകളുടെ പ്രശ്‌നങ്ങളും ആശങ്കകളും സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതിനാണ് കൂടിക്കാഴ്ച.

ആര്‍ബിഐയുടെ 25-ാം ഗവര്‍ണറായി കഴിഞ്ഞ മാസമാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്. ബാങ്കുകള്‍, ബാങ്കിംഗ് ഇതര സാമ്പത്തിക കമ്പനികള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയവയുടെയെല്ലാം പ്രതിനിധികളായി അദ്ദേഹം ഇതിനകം തന്നെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയും നിലവിലെ 15 മത് ധനകാര്യ കമ്മീഷന്‍ അംഗവുമാണ് ശക്തികാന്ത ദാസ്. കേന്ദ്രസര്‍ക്കാരുമായി ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹമെത്തിയത്.

Comments

comments

Categories: Business & Economy