നെറ്റ്‌വര്‍ക്ക് 18 പുതിയ പത്രം പുറത്തിറക്കുന്നു

നെറ്റ്‌വര്‍ക്ക് 18 പുതിയ പത്രം പുറത്തിറക്കുന്നു

ന്യൂഡല്‍ഹി: ഈ മാസം 26നു നെറ്റ്‌വര്‍ക്ക് 18 പുതിയ പത്രം പുറത്തിറക്കും. ഫസ്റ്റ് പോസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പത്രം വീക്ക്‌ലി ന്യൂസ് പേപ്പറായിരിക്കും. പ്രസിദ്ധീകരണം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പു നെറ്റ്‌വര്‍ക്ക് 18 പ്രവീണ്‍ സ്വാമിയെ പത്രത്തിന്റെ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററായും ബി.വി. റാവുവിനെ എഡിറ്ററായും നിയമിച്ചിരുന്നു. ഫസ്റ്റ് പോസ്റ്റിന്റെ ബിസിനസ് തലവനായി രാഹുല്‍ കന്‍സാലിനെയാണു നിയമിച്ചിരിക്കുന്നത്. ഇദ്ദേഹം ബെനറ്റ് കോള്‍മാനില്‍ എക്‌സിക്യൂട്ട് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഹിന്ദു, ദി ഡെയ്‌ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് പ്രവീണ്‍ സ്വാമി. എല്ലാ തിങ്കളാഴ്ചയുമായിരിക്കും പത്രം പുറത്തിറങ്ങുക. കറന്റ് അഫയേഴ്‌സ്, രാഷ്ട്രീയം, ലോകകാര്യം, ബിസിനസ്, ഇക്കണോമി, കായികം തുടങ്ങിയ വിഭാഗങ്ങള്‍ പത്രം റിപ്പോര്‍ട്ട് ചെയ്യും.

Comments

comments

Categories: FK News
Tags: Network 18