ശത്രു പിന്തുണയ്ക്കുന്ന ജെറ്റില്‍ ഖത്തറിന് ഓഹരി വേണ്ട

ശത്രു പിന്തുണയ്ക്കുന്ന ജെറ്റില്‍ ഖത്തറിന് ഓഹരി വേണ്ട

അബുദാബിയുടെ വിമാനകമ്പനിയാണ് ജെറ്റിന് പിന്തുണ നല്‍കുന്നത്

മുംബൈ: കടത്തില്‍ മുങ്ങിയ ജെറ്റ് എയര്‍വേസില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപം നടത്തില്ല. ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസിലെ ഓഹരി 24 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം അബുദാബിയുടെ ഇത്തിഹാദ് എയര്‍വേസ് തീരുമാനിച്ചിരുന്നു. ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ പെട്ട യുഎഇയുടെ ഭാഗമാണ് അബുദാബിയെന്നതിനാലാണ് ലോകത്തെ തന്നെ വമ്പന്‍ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസിന്റെ തീരുമാനത്തിന് കാരണം.

ഞങ്ങള്‍ തീര്‍ച്ചയായും ഓഹരിയെടുക്കാന്‍ ശ്രമിക്കുമായിരുന്നു, ജെറ്റ് എയര്‍വേസില്‍ ഇത്തിഹാദിന് ഓഹരി ഉടമസ്ഥാവകാശം ഇല്ലെങ്കില്‍-ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. ഞങ്ങളുടെ എതിരാളികള്‍ ഓഹരി ഉടമസ്ഥാവകാശം കൈയാളുന്ന സംരംഭത്തില്‍ ഞങ്ങള്‍ എങ്ങനെയാണ് നിക്ഷേപിക്കുക-ഒരു പരിപാടിയില്‍ പങ്കെടുക്കാനായി മുംബൈയിലെത്തിയ അല്‍ ബേക്കര്‍ ചോദിച്ചു. ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളതായി നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Arabia
Tags: Jet Airways