എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

തെരഞ്ഞെടുത്ത അപ്പാരലുകള്‍ക്കും ആക്‌സസറികള്‍ക്കും നാല്‍പ്പത് ശതമാനം വരെ ഫഌറ്റ് ഡിസ്‌കൗണ്ട് ലഭിക്കും

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത. മോട്ടോര്‍സൈക്കിളുകള്‍ക്ക് പുറമേ റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുന്ന അപ്പാരല്‍സിനും ആക്‌സസറികള്‍ക്കും കമ്പനി എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് നാല്‍പ്പത് ശതമാനം വരെ ഫഌറ്റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ചെന്നൈ ആസ്ഥാനമായ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

പ്രൊട്ടക്റ്റീവ് ആന്‍ഡ് അര്‍ബന്‍ ഗിയര്‍, ലഗേജ് ഓപ്ഷനുകള്‍, ആക്‌സസറികള്‍ എന്നീ ഉല്‍പ്പന്നങ്ങളില്‍നിന്ന് തെരഞ്ഞെടുക്കാം. ജനുവരി 15 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് ലഭിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ ഓണ്‍ലൈന്‍ ഗിയര്‍ സ്‌റ്റോര്‍, ബ്രാന്‍ഡ് സ്‌റ്റോറുകള്‍, രാജ്യത്തെ 800 ഡീലര്‍ഷിപ്പുകള്‍ എന്നിവിടങ്ങളില്‍ അപ്പാരല്‍സും ആക്‌സസറികളും ലഭ്യമായിരിക്കും.

ഐവെയര്‍, ഹെഡ്ഗിയര്‍, ഹെല്‍മറ്റ്, ഗ്ലൗവ്, ജാക്കറ്റ്, ഡെനിം, പ്രൊട്ടക്റ്റീവ് ട്രൗസര്‍, ഷര്‍ട്ട്, ഷൂസ്, സ്വെറ്റര്‍, സ്വെറ്റ്ഷര്‍ട്ട്, അര്‍ബന്‍ ട്രൗസര്‍, ടി-ഷര്‍ട്ട്, ബാഗ്, സാഡില്‍ ബാഗ്, ബൈക്ക് കവര്‍, ബൂട്ട് കവര്‍, റെയ്ന്‍ ജാക്കറ്റ്, റെയ്ന്‍ സ്യൂട്ട് എന്നിവയ്‌ക്കെല്ലാം വിലക്കിഴിവ് ലഭിക്കും.

Comments

comments

Categories: Auto