‘ക്രിയേറ്റിവ് പവര്‍ഹൗസാ’കും ദുബായ്: ഷേഖ് ഹംദന്‍

‘ക്രിയേറ്റിവ് പവര്‍ഹൗസാ’കും ദുബായ്: ഷേഖ് ഹംദന്‍

ഇന്നൊവേഷന്റെ കാര്യത്തില്‍ ലോകത്തിന് മികച്ച മാതൃകയാണ് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനെന്നും കിരീടാവകാശി


.

ദുബായ്: ഇന്നൊവേഷനെ സംബന്ധിച്ചിടത്തോളം വിജയകരമായ മാതൃകയാണ് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനെന്നും ലോകത്തിന് അത് പകര്‍ത്താനാകുമെന്നും ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയാണ് ഷേഖ് ഹംദന്‍.

ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള ദുബായ് 10X ഇനിഷ്യേറ്റീവിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ സംരംഭങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ കഴിഞ്ഞ ദിവസം അദ്ദേഹം പരിശോധിച്ചു. ഡിസൈനിംഗ് സേവനങ്ങളില്‍ ലോകത്ത് തന്നെ വേറിട്ട സാന്നിധ്യമായി ദുബായ് മാറും. ജനങ്ങളുടെ ആവശ്യങ്ങള്‍ ഏറ്റവും കാര്യശേഷിയോട് കൂടി നിറവേറ്റാന്‍ സാധിക്കും. ഇതുവരെയില്ലാത്ത തരത്തില്‍ ക്രിയേറ്റിവ് ആശയങ്ങള്‍ അവതരിപ്പിക്കുന്ന കേന്ദ്രമായി ദുബായ് മാറും-ഷേഖ് ഹംദന്‍ പറഞ്ഞു.

ക്രിയാത്മക മനസുകളുടെയും ഫ്യൂച്ചറിസ്റ്റിക് ആശയങ്ങളുടെയും ലക്ഷ്യസ്ഥാനമായി ദുബായ് നഗരത്തെ മാറ്റുകയാണ് തന്റെ ആഗ്രഹമെന്നും ദുബായ് കിരീടാവകാശി വ്യക്തമാക്കി. ദുബായിലെ സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 10X ഇനിഷ്യേറ്റിവിന്റെ ഭാഗമായി സമര്‍പ്പിക്കപ്പെട്ട 45 പദ്ധതികളില്‍ 16 എണ്ണത്തിന് ഷേഖ് ഹംദന്‍ അംഗീകാരം നല്‍കി.

Comments

comments

Categories: Arabia
Tags: Dubai