വേതനം വര്‍ധിപ്പിക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

വേതനം വര്‍ധിപ്പിക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

മുംബൈ: ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ. ഈ വര്‍ഷം ജൂണോടെ വേതന വര്‍ധനവ് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2017 മുതല്‍ ഐഡിയ സെല്ലുലാറിന്റേയും വോഡഫോണ്‍ ഇന്ത്യയുടേയും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. ഇരു കമ്പനികളുടെയും ലയന നീക്കം മൂലമായിരുന്നു ഇത്.ലയന സംരംഭത്തിന് കീഴില്‍ 14,000 ത്തോളം ജീവനക്കാരാണുള്ളത്.

5-7 ശതമാനം വേതന വര്‍ധനവ് കമ്പനി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ തലത്തിലുള്ള ജീവനക്കാര്‍ക്കും ഈ വര്‍ധനവ് ബാധകമായിരിക്കും.

Comments

comments

Categories: Business & Economy