തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്തെ ഇന്ധനവില ഉയരത്തില്‍. പെട്രോളിന് 38 പൈസയും ഡീസലിന് 49 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.

ഇതോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പെട്രോളിന്റെ നിരക്ക് ലിറ്ററിന് 70.13 രൂപയും ഡീസല്‍ ലിറ്ററിന് 64.08 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 64 പൈസയും ഡീസലിന് 69 രൂപ 33 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 72 രൂപ 19 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 67 രൂപ 97 പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 44 പൈസയും ഡീസലിന് ലിറ്ററിന് 68 രൂപ 23 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 59.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.

Comments

comments

Categories: Business & Economy
Tags: diesel, fuel, petrol