എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കൂട്ടിച്ചേര്‍ക്കുക 1000 വിമാനങ്ങള്‍

എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കൂട്ടിച്ചേര്‍ക്കുക 1000 വിമാനങ്ങള്‍

ന്യൂഡെല്‍ഹി: അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കൂട്ടിച്ചേര്‍ക്കുക 1000 വിമാനങ്ങളെന്ന് റിപ്പോര്‍ട്ട്. വ്യോമയാന മന്ത്രാലയ സെക്രട്ടറി ആര്‍ എന്‍ ചൗബേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

15 വര്‍ഷത്തിനുള്ളില്‍ രാജ്യം 100 എയര്‍പോര്‍ട്ടുകളും ഒരു ബില്യണ്‍ ട്രിപ്പുകളും കൂട്ടിച്ചേര്‍ക്കും. ലോകത്തിലെ ഒരു വ്യോമയാന ലോക്കോമോട്ടീവാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് വളരാനുള്ള മികച്ച അവസരമാണ് ഇന്ത്യ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാല് വര്‍ഷമായി ആഭ്യന്തര വ്യോമയാനം പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ മികച്ചതും സുസ്ഥിരവുമായ വളര്‍ച്ചയാണിതെന്നും ചൗബേ പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: aircraft